പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ അടിച്ചുകൊന്ന കേസുമായി ബന്ധപ്പെട്ട എല്ലാ സാക്ഷികളുടെയും രഹസ്യമൊഴിയെടുപ്പ് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി. കേസിലെ 16 പ്രതികളുടെ ജാമ്യഹരജി അപ്പീലുകള്‍ പരിഗണിക്കെവയാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം. രഹസ്യ മൊഴിയെടുക്കലുള്പ്പെടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 10 ദിവസം അനുവദിച്ച കോടതി, ഹരജി േമയ് നാലിലേക്ക് മാറ്റി.
പട്ടികവര്‍ഗ അതിക്രമവുമായി ബന്ധപ്പെട്ട കേസായതിനാലാണ് കീഴ്കോടതി ജാമ്യം തള്ളിയതിനെത്തുടര്‍ന്ന് അപ്പീല്‍ ഹരജിയായി ഹൈകോടതി കേസ് പരിഗണിക്കുന്നത്. കേസിെന്റ പുരോഗതി സംബന്ധിച്ച് കോടതി ആരാഞ്ഞു. അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചു. മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളുെടയും സി.സി ടി.വി ദൃശ്യങ്ങളുെടയും വിശദാംശങ്ങള്‍ ലഭ്യമാകാനുണ്ട്. ചില സാക്ഷികളുടെ കൂടി രഹസ്യമൊഴിയെടുക്കാനുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് എത്രയും വേഗം രഹസ്യമൊഴിയെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വ്യക്തമാക്കിയത്.
മധുവിനെ കൈമാറിയപ്പോള്‍ സ്ഥലത്തുണ്ടായവരുടെ പേരും മൊബൈല്‍ ഫോണ്‍ നമ്ബറുകളും പൊലീസ് ശേഖരിച്ചിരുന്നെന്നും മരണത്തെ തുടര്‍ന്ന് ഇവരെ പ്രതിയാക്കുകയായിരുന്നെന്നും ഹരജിക്കാര്‍ വാദിച്ചു. മധുവിെന്റ മൊഴിയില്‍ ആരുെടയും പേരും മൊബൈല്‍ നമ്ബറും നല്‍കിയിട്ടില്ല. സ്ഥലത്തുണ്ടായിരുന്നവര്‍ മര്‍ദിച്ചെന്ന മധുവിെന്റ മൊഴിയെ തുടര്‍ന്ന് വിശദാംശങ്ങള്‍ ശേഖരിച്ചവരുള്പ്പെടെ എല്ലാവെരയും പ്രതിയാക്കുകയാണ് പൊലീസ് ചെയ്തതെന്നും അവര്‍ വാദിച്ചു.