മദ്യപിച്ച്‌ അബോധാവസ്ഥയിലായ യുവതികളെ പുറത്തുതള്ളി; റെസ്‌റ്റോന്റിന് പിഴ

home-slider indian

സിഡ്‌നി: മദ്യലഹരിയില്‍ അബോധാവസ്ഥയിലായ രണ്ട് യുവതികളെ പുറത്തുതള്ളിയ സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ റെസ്‌റ്റോന്റിന് പിഴശിക്ഷ. സിഡ്‌നിയിലെ കൊറിയന്‍ ബിബിക്യൂ ഡൈനര്‍ എന്ന റെസ്‌റ്റോറന്റിനെയാണ് ശിക്ഷിച്ചത്. 2200 ഓസ്‌ട്രേലിയന്‍ ഡോളര്‍ (1650 യു.എസ് ഡോളര്‍) ആണ് പിഴ ചുമത്തിയത്. രാജ്യത്തെ അബ്കാരി നിയമത്തിന്റെ കടുത്ത ലംഘനമാണ് ഭക്ഷണശാല ചെയ്തതെന്ന് അധികൃതര്‍ പറയുന്നു. ഇവരുടെ പ്രവര്‍ത്തന സമയവും വെട്ടിച്ചുരുക്കിയതായും റിപ്പോര്‍ട്ടുണ്ട്. മറ്റ് നിബന്ധനകളും വന്നേക്കും.

മൂന്നു യുവതികളാണ് റെസ്‌റ്റോറന്റിലെത്തിയത്. ഇവര്‍ കൊറിയന്‍ സോജു എന്ന മദ്യം 35 മിനിറ്റിനുള്ളില്‍ എട്ട് ഷോട്ടുകള്‍ അകത്താക്കി. ഇതോടെ തലയ്ക്കുപിടിച്ച ഇവരില്‍ രണ്ടു പേര്‍ മേശയിലേക്ക് ചാഞ്ഞു. ഭക്ഷണശാലയിലെ വെയ്റ്റര്‍മാരും മറ്റുള്ളവരും ചേര്‍ന്ന് ഇവരെ കടയ്ക്ക് പുറത്തിറക്കി ഫുട്പാത്തില്‍ കിടത്തിയിട്ട് പോയി. ഈ സമയം യുവതികളില്‍ ഒരാള്‍ ഛര്‍ദ്ദിക്കുന്നുമുണ്ടായിരുന്നുവെന്ന് ദ ഇന്‍ഡിപെഡന്റ് ലിക്വര്‍ ആന്റ് ഗെയിമിങ് അതോറിറ്റി വ്യക്തമാക്കി.

റെസ്‌റ്റോറന്റിന്റെ പുറത്ത് ജനങ്ങള്‍ കൂടിനില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ട് അവിടെയെത്തിയ പെട്രോളിംഗ് പോലീസാണ് ഇവര്‍ക്ക് വൈദ്യസഹായം നല്‍കിയത്. യുവതികള്‍ മദ്യലഹരിയിലാണെന്ന് അറിഞ്ഞിട്ടും ജീവനക്കാര്‍ വീണ്ടും മദ്യം നല്‍കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *