തിരുവനന്തപുരം: സമൂഹമാധ്യമമായ ക്ലബ് ഹൗസ് നിരീക്ഷണത്തിനൊരുങ്ങി പൊലീസ്. സമൂഹത്തില്‍ ഭിന്നിപ്പും സ്പര്‍ധയും വളര്‍ത്തുന്ന ചര്‍ച്ചകളും ലൈംഗിക ചാറ്റും ക്ലബ് ഹൗസിലൂടെ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പോലീസ് നിരീക്ഷണം തുടങ്ങിയത്.
ഗ്രൂപ്പുകളുടെ അഡ്മിന്‍മാരും സ്പീക്കര്‍മാരും മാത്രമല്ല കേള്‍വിക്കാരും പൊലീസിന്‍റ നിരീക്ഷണത്തിന് വിധേയമാകും. ചര്‍ച്ച നടത്തുന്ന ക്ലബ് ഹൗസ് റൂമുകളില്‍ ഷാഡോ പോലീസിന്റെ നിരീക്ഷണം ഉണ്ടായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റൂമുകളില്‍ കേള്‍വിക്കാരായിരിക്കുന്നവരേയും പോലീസ് ചോദ്യം ചെയ്യും.
നേരത്തെ ഹിന്ദി, തമിഴ് ഭാഷകളില്‍ സജീവമായിരുന്ന ‘റെഡ് റൂമുകള്‍’ സജീവമായി മലയാളത്തിലും ക്ലബ് ഹൗസില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ റൂമുകള്‍ നടത്തുന്ന മോഡറേറ്റര്‍മാരെ പോലീസ് നിരീക്ഷിക്കുംclub houseclub house. ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ്.
ഇത്തരം റൂമുകളില്‍ റെക്കോഡ് ചെയ്യാപ്പെടുന്ന സംഭാഷണങ്ങള്‍ പിന്നീട് മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ക്ലബ് ഹൗസില്‍ ചാറ്റിങ് സൗകര്യം കൂടി ലഭ്യമായതോടെ ഇത്തരം റൂമുകളില്‍ കയറുന്നവര്‍ ബ്ലാക്ക് മെയില്‍ ചെയ്യപ്പെടാനും ഹണി ട്രാപ്പില്‍ പെടാനും സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു.