കാസര്‍ഗോഡ് പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കവെ ബിജെപി ക്കെതിരെ ആഞ്ഞടിച്ചു സിനിമാതാരം പ്രകാശ് രാജ്.
അഴിമതിയേക്കാള്‍ അപകടകരമാണ് ബിജെപിയുടെ വര്‍ഗീയരാഷ്ട്രീയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .
നിരന്തരം ചോദ്യംചെയ്യപ്പെട്ടു കൊണ്ടിരുന്നാല്‍ മാത്രമേ ഭരണാധികാരിയെ തിരുത്താന്‍ സാധിക്കൂ. തങ്ങള്‍ക്കെതിരേ ചോദ്യങ്ങള്‍ ഉയരാന്‍പോലും ബിജെപി സര്‍ക്കാര്‍ അനുവദിക്കുന്നില്ല. മതത്തിനു പിന്നില്‍ ഒളിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഭൂരിപക്ഷം കിട്ടാത്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും ബിനാമി സര്‍ക്കാരുകളെവച്ച് ഇവര്‍ ഭരിക്കുന്നു. ബിജെപിയോടു തനിക്ക് വെറുപ്പില്ല. എന്നാല്‍ രാജ്യത്തെ ഏല്‍പ്പിച്ചുകൊടുക്കാന്‍ പറ്റിയ പാര്‍ട്ടിയല്ലിതെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി .കര്‍ണാടക തെരഞ്ഞെടുപ്പില്‍ താന്‍ ഒരു പാര്‍ട്ടിക്കുവേണ്ടിയും പ്രചാരണത്തിനിറങ്ങില്ലെങ്കിലും ബിജെപിക്കെതിരേ പ്രചാരണം നടത്തുമെന്നും ഇനിയുമൊരു ഗൗരി ലങ്കേഷ് സംഭവം ഇവിടെ ആവര്‍ത്തിക്കരുതെന്നാണു താന്‍ ആഗ്രഹിക്കുന്നതെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.