കറാച്ചി: അര്‍ബുദ ബാധിതയായ മകള്‍ മരിച്ചതിനെ തുടര്‍ന്ന് പാക് ക്രിക്കറ്റ് താരം ആസിഫ് അലി ഇംഗ്ലണ്ട് പര്യടനം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. ആസിഫ് അലിയുടെ രണ്ട് വയസ്സായ മകള്‍ നൂര്‍ ഫാത്തിമയാണ് അമേരിക്കയിലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. നേരത്തെ മകളെ അമേരിക്കയിലേക്ക് വിദഗ്ദ്ധ ചികിത്സക്കായി മാറ്റുന്നത് സംബന്ധിച്ച് പാക് താരം ട്വീറ്റ് ചെയ്തിരുന്നു.പാകിസ്താന് സൂപ്പര്‍ ലീഗിന്റെ നാലാം സീസണിനിടെ ആണ് മകളുടെ അര്‍ബുദ ബാധ്യത സ്ഥിരീകരിച്ചത്.
