ഭർത്താവു ഭാര്യടെ വൃക്ക വിറ്റത് സ്ത്രീധനതുക കിട്ടാത്തതിനാൽ

home-slider indian

മുര്‍ഷിദാബാദ്: പശ്ചിമ ബംഗാളില്‍ സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യ അറിയാതെ ഭാര്യയുടെ വൃക്ക വിറ്റു. റിതാ സര്‍ക്കാര്‍ എന്ന 28കാരിയുടെ വൃക്കയാണ് റിത അറിയാതെ ഭര്‍ത്താവ് വിറ്റത് .പോലീസ് യുവതിയുടെ ഭര്‍ത്താവിനെയും ഇയാളുടെ സഹോദരനെയും അറസ്റ്റ് ചെയ്തു. ശസ്ത്രക്രിയ നടത്തിയ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ മുര്‍ഷിദാബാദ് പൊലീസ് റെയ്ഡ് നടത്തി. ചത്തീസ് ഗഢിലെ വ്യാപാരിക്കാണ് വൃക്ക വിറ്റതെന്ന് ഹോസ്പിറ്റൽ ഉടമകൾ സമ്മതിച്ചിട്ടുണ്ട്.

വിവാഹത്തിന് രണ്ടു ലക്ഷം രൂപയാണ് സ്ത്രീധനമായി റീത്തയുടെ കുടുംബത്തോട്‌ അയാൾ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ യുവതിയുടെ കുടുംബത്തിന് ഇത്രയും തുക നല്‍കാനായില്ല. ഇക്കാര്യം പറഞ്ഞ് അയാള്‍ റീത്തയെ നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നു.

ഇതിനിടെ റിതയ്ക്ക് ഒരു വർഷത്തോളം വയറുവേദന ഉണ്ടായി. ഇതേ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ഹോസ്പിറ്റലിൽ ഭാര്യയെ പ്രവേശിപ്പിച്ചു. എന്നാല്‍, അപ്പന്‍ഡിക്സ് ആണെന്നും ഉടന്‍തന്നെ ശസ്ത്രക്രിയ നടത്തണമെന്നും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി ശസ്ത്രക്രിയക്ക് സമ്മതിച്ചത്.

ആശുപത്രിയില്‍നിന്ന് വീട്ടിലെത്തിയതിന് ശേഷവും വയറ് വേദന വിട്ട് മാറാത്തതിനെ തുടര്‍ന്ന് പരിശോധനക്കായി ആശുപത്രിയില്‍ പോകണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവ് തയ്യാറായില്ല. അവസാനം റിതയുടെ മാതാപിതാക്കള്‍ അവരെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജില്‍ കാണിച്ചപ്പോഴാണ് വലതു വൃക്ക നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്‌ഥിതീകരിച്ചത് . തുടര്‍ന്ന് റിത പൊലീസില്‍ പരാതി പെടുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *