ഭർത്താവു നിരപരാധി ; നീതി ലഭിച്ചില്ലെങ്കിൽ നിരാഹാരമിരിക്കുമെന്നു ഉസ്മാന്റെ ഭാര്യ ;

home-slider kerala

നീ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ എ​ട​ത്ത​ല പൊ​ലീ​സ് സ്‌​റ്റേ​ഷ​ന് മു​ന്നി​ല്‍ നി​രാ​ഹാ​ര​മി​രി​ക്കു​മെ​ന്ന് പൊ​ലീ​സ് മ​ര്‍​ദ​ന​ത്തി​നി​ര​യാ​യ ഉ​സ്മാ​​െന്‍റ ഭാ​ര്യ ഫെ​ബി​ന. മു​ഖ്യ​മ​ന്ത്രി​യി​ല്‍​നി​ന്ന് നീ​തി ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഭ​ര്‍​ത്താ​വ് തെ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും ഫെ​ബി​ന പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട പൊ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടി​ല്ല. എ​ന്നി​ട്ടും ഉ​സ്മാ​നെ​തി​രെ കേ​സെ​ടു​ത്ത് റി​മാ​ന്‍​ഡ് ചെ​യ്തു. ത​ങ്ങ​ള്‍ തീ​വ്ര​വാ​ദി​ക​ള​ല്ല. എ​ട​ത്ത​ല സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍നി​ന്ന് 10 ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്താ​ണ് വീ​ട്​ വെ​ച്ച​ത്. ഇ​തി​​െന്‍റ തി​രി​ച്ച​ട​വി​നാ​യാ​ണ് ഉ​സ്മാ​ന്‍ ജോ​ലി തേ​ടി വി​ദേ​ശ​ത്ത്​ പോ​യ​ത്. എ​ന്നാ​ല്‍, മ​റ്റു ചെ​ല​വു​ക​ള്‍ ഏ​റി​യ​തോ​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങി. ജ​പ്തി ഭീ​ഷ​ണി​യു​ടെ ന​ടു​വി​ല്‍ പ​ക​ച്ച്‌ നി​ല്‍​ക്കു​ക​യാ​ണ്​ ഞ​ങ്ങ​ള്‍. സൗ​ദി​യി​ല്‍ ഇൗ​ത്ത​പ്പ​ഴ ഗോ​ഡൗ​ണി​ല്‍ ചു​മ​ട്ട് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു ഉ​സ്​​മാ​ന്‍. എ​ട്ടു മാ​സ​ത്തോ​ള​മാ​യി തൊ​ഴി​ലി​ല്ലാ​ത്ത​തി​നാ​ല്‍ ബ​ന്ധു​ക്ക​ള്‍ ചേ​ര്‍​ന്ന് വി​മാ​ന ടി​ക്ക​െ​റ്റ​ടു​ത്ത് ന​ല്‍​കി​യാ​ണ് നാ​ട്ടി​ലെ​ത്തി​ച്ച​ത്. ഖ​ത്ത​റി​ല്‍ മ​റ്റൊ​രു ജോ​ലി ത​ര​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് പൊ​ലീ​സ് അ​തി​ക്ര​മം. സം​ഭ​വ ദി​വ​സം നോ​മ്ബു​തു​റ​ക്കു​ള്ള വി​ഭ​വ​ങ്ങ​ള്‍ വാ​ങ്ങാ​നാ​ണ് ഉ​സ്​​മാ​ന്‍ പു​റ​ത്ത്​ പോ​യ​തെ​ന്നും ഫെ​ബി​ന പ​റ​യു​ന്നു.

അതിനിടെ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഉ​സ്മാ​നെ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ന് വി​ല​ക്ക് ഏര്‍പ്പെടുത്തി. റി​മാ​ന്‍​ഡി​ലാ​യ​തോ​ടെ​യാ​ണ് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഈ ​മാ​സം 22 വ​രെ​യാ​ണ് റി​മാ​ന്‍​ഡ് ചെ​യ്​​തി​രി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *