ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കിയ കേസില്‍ യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ സ്വദേശി സുജാതയെയും കാമുകന് സുരേഷ് ബാബുവിനെയും വിയ്യൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും ക്വട്ടേഷന്‍ ഏറ്റെടുത്ത നാല് പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നടക്കാന്‍ ഇറങ്ങിയ തൃശൂര്‍ സ്വദേശി കൃഷ്ണകുമാറിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമം നടന്നിരുന്നു. സംഭവത്തില്‍ സംശയം തോന്നിയ കൃഷ്ണകുമാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ നല്കിയ ക്വട്ടേഷനാണെന്ന് മനസിലായത്. സ്വകാര്യ ബസ് ജീവനക്കാരനായ സുരേഷ് ബാബുവും കൃഷ്ണകുമാറിന്റെ ഭാര്യ സുജാതയും ഏറെ കാലമായി സൗഹൃദത്തിലായിരുന്നു. ഭര്‍ത്താവിനെ വകവരുത്തിയാല്‍ തങ്ങളുടെ പ്രണയ ബന്ധം സഫലമാകുമെന്ന് കരുതിയാണ് ഇവര്‍ നാല് ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത്. എന്നാല്‍ കാറിടിച്ച് കൊല്ലാനുള്ള ശ്രമത്തിനിടെ അത്ഭുതകരമായി കൃഷ്ണകുമാര്‍ രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ കാലിന് പരിക്കേറ്റ കൃഷ്ണകുമാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.