ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം രഹസ്യമായി ശവദാഹം നടത്താനുള്ള ഭര്‍ത്താവിന്റെ ശ്രമം പോലീസ് തടഞ്ഞു. ശ്മശാനത്തില്‍ ദഹിപ്പിക്കുന്നതിനിടെ പോലീസ് എത്തി തീയണച്ച് മൃതദേഹം വീണ്ടെടുക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് സുല്‍ത്താന്‍പുരി സ്വദേശി നവീന്‍ (24) അറസ്റ്റിലായി. അവിഹിത ബന്ധം ആരോപിച്ചാണ് നവീന്‍ ഭാര്യയെ കൊലപ്പെടുത്തിയത്.
ശനിയാഴ്ചയാണ് യുവതിയുടെ മൃതദേഹം ദഹിപ്പിക്കാന്‍ ശ്രമം നടന്നത്. നവീനും സുഹൃത്തുക്കളായ അഞ്ചു പേരും മാത്രമാണ് മൃതദേഹം സംസ്കാരിക്കാന്‍ ഉണ്ടായിരുന്നത്. ഇതില്‍ സംശയം തോന്നിയ ആളുകള്‍ പോലീസില്‍ അറിയിക്കുകയും പോലീസ് നവീനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ നവീന്‍ ആദ്യം പറഞ്ഞത് ഭാര്യ വെള്ളിയാഴ്ച രാത്രി വൈദ്യുതാഘാതമേറ്റ് മരിച്ചു എന്നാണ്. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യിലില്‍ കൊലപാതകം സമ്മതിക്കുകയായിരുന്നു.