ഇസ്ലാമാബാദ്: ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം പാക്കിസ്ഥാന്‍ മന്ത്രി മിര്‍ ഹാസര്‍ ഖാന്‍ ബിജ്റാണി ആത്മഹത്യചെയ്തു എന്ന് പോലീസ് .മിര്‍ ഹാസര്‍ ഖാന്‍ ബിജ്റാണിയും ഭാര്യ ഫരിഹ റസാഖും ഡിഫന്‍സ് ഹൗസിംങ് അതോറിറ്റി റസിഡന്‍സിലെ ബെഡ് റൂമിലാണ് മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്.
പാക്കിസ്ഥാന്‍ സിന്ധ് പ്രവിശ്യയിലെ മന്ത്രി, ആദ്യം തോക്കുകൊണ്ട് ഭാര്യയെ വെടിവയുക്കുകയും പിന്നീട് അതേ തോക്കുകൊണ്ട് സ്വയം വെടി വയ്ക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞയുന്നു .അടുത്തടുത്ത സമയങ്ങളിലായാണ് ഇരുവരും കൊല്ലപ്പെട്ടത്.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ വെടിയുണ്ടയേറ്റാണ് മരണമെന്നും ബിജ്റാണിയുടെ തലയ്ക്കുംഭാര്യയുടെ തലയ്ക്കും വയറിലുമായാണ് വെടിയേറ്റതെന്നും പോലീസ് പറഞ്ഞു.കൊല നടന്ന സ്ഥലത്തെ സിസിടിവി ഫൂട്ടേജുകളും വിരലടയാളങ്ങളും ശേഖരിച്ചതായിപോലീസ് പറഞ്ഞു.