ഭാരത്​ ബന്ദ്​: മധ്യപ്രദേശില്‍ നിരോധനാജ്​ഞ , എല്ലാ ആയുധ ലൈസെൻസുകളും റദ്ദാക്കി

home-slider indian

മധ്യപ്രദേശില്‍ ആയുധങ്ങള്‍ കൈവശം വെക്കുന്നതിന്​ നിരോധനം. എസ്​​.സി/എസ്​.ടി നിയമഭേദഗതിക്കെതിരായി നടന്ന ഭാരത്​ ബന്ദില്‍ അതിക്രമങ്ങള്‍ അരങ്ങേറിയതി​െന തുടർന്നാണ് ഇത്തരമൊരു നടപടി .മധ്യപ്രദേശി​െല ഭിന്ദില്‍ ആയുധ ലൈസന്‍സ്​ സസ്​പ​െന്‍റ്​ ചെയ്​തിട്ടുണ്ട്​. ഭിന്ദിലെ മെഹ്​ഗാവ്​, ഗൊഹദ്​, മച്ചന്ദ്​ ഭാഗങ്ങളിലാണ്​ ആയുധ ലൈസന്‍സ്​ താത്​കാലികമായി സസ്​പ​െന്‍റ്​ ചെയ്​തത്​.

ഗ്വാളിയോറിലും ഭിന്ദിലും മൊറീനയിലും നിരോധനാജ്​ഞ നിലനില്‍ക്കുന്നുണ്ട്​. 10 മുതല്‍ 12 വരെയുള്ള സമയത്ത്​ നിരോധനാജ്​ഞക്ക്​ ഇളവ്​ നൽകിയിട്ടുണ്ട്. മൊറീനയില്‍ പൊലീസിനു നേരെ ആക്രമണം നടത്തിയതിനെത്തുടർന്നു കല്ലെറിഞ്ഞ 50 ഒാളം പേരെ പോലീസ് കസ്​റ്റഡിയില്‍ എടുത്തു​.
വിവിധ സംസ്​ഥാനങ്ങളിലായി ഉണ്ടായ ആക്രമണങ്ങളില്‍ ഒമ്ബതു പേര്‍ കൊല്ല​െപ്പട്ടു.

Leave a Reply

Your email address will not be published. Required fields are marked *