ബൗളര്‍മാര്‍ തിളങ്ങി , ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത്​ തരിപ്പണമാക്കി

home-slider sports

സെഞ്ചൂറിയന്‍: രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത്​ തരിപ്പണമാക്കി. കുല്‍ദീപ്​ യാദവ്​-യുസ്​വേന്ദ്ര ചാഹല്‍ സ്​പിന്‍ ബൗളിങ് കൂട്ട്​കെട്ടി​​​​െന്‍റ ചിറകിലേറി 119 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 177 പന്തുകള്‍ ശേഷിക്കെ ഒമ്ബത് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഇതോടെ ആറു ഏകദിനങ്ങളുടെ പരമ്ബരയില്‍ 2-0ന് ഇന്ത്യ മുന്നിലെത്തി.

ശിഖര്‍ ദവാന്‍ 56 പന്തില്‍ നിന്ന് 51* റണ്‍സും ക്യാപ്റ്റന്‍ വിരാട് കോഹ് ലി 60 പന്തില്‍ നിന്ന് 46* റണ്‍സും എടുത്തു. 17 പന്തില്‍ നിന്ന് 15 റണ്‍സ് എടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. രോഹിത് ശര്‍മയെ കബിസോ റബാദയുടെ പന്തില്‍ മോര്‍നെ മോര്‍ക്കല്‍ പിടിച്ച്‌ പുറത്താക്കി.

32.2 ഒാവറില്‍ 118 റണ്‍സിന്​ മുഴുവന്‍ പേരെയും പവലിയനില്‍ എത്തിച്ച്‌​ ഇന്ത്യന്‍ ബൗളര്‍മാര്‍ സന്ദര്‍ശകര്‍ക്ക്​ മത്സരം എളുപ്പമാക്കുകയായിരുന്നു. ആദ്യ ഏകദിനത്തില്‍ വിജയം നേടുന്നതിന്​ മുഖ്യ പങ്കുവഹിച്ച കുല്‍ദീപ്​ യാദവും യുസ്​വേന്ദ്ര ചാഹലും ചേര്‍ന്ന്​ സെഞ്ചൂറിയനില്‍ ‘എട്ട്’ വിക്കറ്റുകളാണ്​ വീഴ്​ത്തിയത്​.

ടോസ്​ നഷ്​ടമായി ബാറ്റേന്തി തുടങ്ങിയ ദക്ഷിണാഫ്രിക്കക്ക്​ വേണ്ടി മികച്ച തുടക്കം നല്‍കിയ ഹാഷിം അംലയെ(23) ബുവനേഷ്വര്‍ കുമാര്‍ തിരിച്ചയ​ച്ചതോടെയാണ്​ പതനം ആരംഭിക്കുന്നത്​. തുടര്‍ന്ന്​ സ്​പിന്‍ ബൗളിങ്ങുമായി വന്ന ചാഹലും യാദവും മാറി മാറി ആതിഥേയരുടെ ബാറ്റ്​സ്​മാന്‍മാരെ കൂടാരം കയറ്റിക്കൊണ്ടിരുന്നു.

8.2 ഒാവറില്‍ 22 റണ്‍സ്​ വഴ​ങ്ങി അഞ്ച്​ വിക്കറ്റുകള്‍ വീഴ​്​ത്തിയ ചാഹലും ആറ്​ ഒാവറില്‍ 20 റണ്‍സ്​ വഴ​ങ്ങി മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തിയ ചൈനാമാന്‍ യാദവും ദക്ഷിണാഫ്രിക്കയെ ഒന്ന്​ ചെറുത്തു നില്‍കാന്‍ പോലും അനുവദിച്ചില്ല.

ഡു പ്ലെസിസി​​​​​െന്‍റ അഭാവത്തില്‍ 22 വയസ്സുകാരനായ ​െഎഡന്‍ മാ​്ര്‍ക്രമാണ്​ ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്​. 15 പന്തില്‍ എട്ട്​ റണ്‍സാണ്​ നായക​​​​​െന്‍റ സമ്ബാദ്യം. ജെ.പി ഡ്യുമിനി (25) സോണ്ടോ (25) ഡി കോക്ക്​ (20) ക്രിസ്​ മോറിസ്​ (14) എന്നിവരാണ്​ ദക്ഷിണാഫ്രിക്കക്ക്​ വേണ്ടി കുറച്ചെങ്കിലും ചെറുത്തു നിന്നത്​.

Leave a Reply

Your email address will not be published. Required fields are marked *