ബ്ലൂവെയിലിന് പിന്നാലെ ആളെ കൊല്ലി ഗെയിം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ആയണ്‍ ബട്ട് എന്ന പേരില്‍ പ്രചരിക്കുന്ന ഗെയിം ചാലഞ്ചില്‍ പങ്കെടുത്ത് ടാസ്ക പൂര്‍ത്തിയാക്കുന്നതിനിടെ പലാക്കാട് ഒറ്റപ്പാലം സ്വദേശി മിഥുന്‍ ഘോഷ് ബംഗളൂരുവില്‍ ബൈക്കപകടത്തില്‍ മരിച്ചു. ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഗെയിം ടാസ്‌ക് പ്രകാരം 24 മണിക്കൂറിനുള്ളില്‍ 1624 കിലോമീറ്റര്‍ ബൈക്കില്‍ സഞ്ചിരിക്കാനായിരുന്നു നിര്‍ദ്ദേശം. ഇത് പൂര്‍ത്തിയാക്കുന്നതിന്റെ ബാഗമായി അമിത വേഗത്തില്‍ ബൈക്ക് ഒടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. കിലോ മീറ്റര്‍ തികയ്ക്കാന്‍ ബംഗളൂരുവിലേക്കും അവിടെ നിന്ന് ഹുബ്ലിയിലേക്കും പോകാനായിരുന്നു മിഥുന്റെ പദ്ധതി. എന്നാല്‍ ഇന്ന് പുലര്‍ച്ചെ കര്‍ണാടകയിലെ ചിത്ര ദുര്‍ഗക്കടുത്ത് വച്ച് ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടം സംഭവിക്കുകയായിരുന്നു.
ഗെയിം ടാസ്‌ക് പൂര്‍ത്തിയാക്കിയെന്ന് തെളിയിക്കാന്‍ യാത്ര തുടങ്ങുമ്ബോഴുള്ള ബൈക്കിന്റെ കിലോമീറ്റര്‍ റീഡിംഗും തിരിച്ചെത്തുമ്ബോഴുള്ള റീഡിംഗും ഓണ്‍ലൈനിലൂടെ അയച്ചുകൊടുക്കണമെന്നാണ് നിയമം. എന്നാല്‍, ടാസ്‌ക് പൂര്‍ത്തിയാക്കുന്നതിന് മുമ്ബ് മിഥുന്‍ അപകടത്തില്‍ മരിച്ചെന്ന വാര്‍ത്തയാണ് പുറത്ത് വന്നത്.
മരണ ശേഷം മിഥുന്റെ മുറിയില്‍ നിന്ന് ലഭിച്ച ചില കടലാസുകളുടെ അടിസ്ഥാനത്തിലാണ് ഗെയിമിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. യാത്രയെ കുറിച്ചുള്ള വിവരങ്ങളും റൂട്ട് മാപ്പും ലഭിച്ചതിനെ തുടര്‍ന്നാണ് കൊലയാളി ഗെയിമിനെ കുറിച്ചുള്ള വിവരങ്ങള്‍ ബന്ധുക്കള്‍ അറിയുന്നത്.