ലോകകപ്പിന് മുന്‍പുള്ള സഹൃദ മത്സരത്തില്‍ അഞ്ചു തവണ ലോകകപ്പ് ജേതാക്കളായ ബ്രസീല്‍ ക്രോയേഷ്യയെ നേരിടും. ലിവര്‍പൂളിന്റെ സ്വന്തം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ജൂണ്‍ 3നാണ് മത്സരം ആരംഭിക്കുക . റഷ്യയില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള പരിശീലന മത്സരമായാണ് ഇരു ടീമുകളും മത്സരത്തെ കാണുന്നത്. പരിക്കില്‍ നിന്ന് മോചിതനായി സൂപ്പര്‍ താരം നെയ്മര്‍ മത്സരത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
ബാഴ്‌സലോണയിലേക്ക് ഈ സീസണില്‍ ട്രാന്‍സ്ഫറായതിനു ശേഷം കൗട്ടീഞ്ഞോ ആദ്യമായി ആന്‍ഫീല്‍ഡില്‍ കളിക്കും . ലിവര്‍പൂള്‍ താരമായാ റോബര്‍ട്ടോ ഫിര്‍മിനോയും ബ്രസീലിനു വേണ്ടി ആന്‍ഫീല്‍ഡില്‍ ബൂട്ട് കെട്ടും. ക്രോയേഷ്യക്ക് വേണ്ടി ലിവര്‍പൂള്‍ താരം ലോവ്രനും കളത്തില്‍ ഇറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ജൂണ്‍ 17ന് സ്വിറ്റസര്‍ലാന്‍ഡിനു എതിരെയാണ് ബ്രസീലിന്റെ ആദ്യ ലോകകപ്പ് മത്സരം.