മുംബൈ : ഗജിനി എന്ന ആമിർഖാൻ ചിത്രത്തിലൂടെ ശ്രദ്ധേയയായ ജിയാ ഖാന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ കാമുകന്‍ സൂരജ് പഞ്ചോളിക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി. മുംബൈ സെഷന്‍ കോടതിയാണ് സൂരജിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
ബോളിവുഡ് നടി ജിയാ ഖാന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടന്‍ സൂരജ് പഞ്ചോലിക്കെതിരെ മുംബൈ സെഷന്‍ കോടതി കുറ്റം ചുമത്തി. ആത്മഹത്യാപ്രേരണക്കുറ്റമാണ് 27 കാരനായ സൂരജ് പഞ്ചോളിക്കെതിരെ ജഡ്ജ് കെ.ഡി. ഷിര്‍ഭാതെ ചുമത്തിയത്. സൂരജ് തന്റെ നിരപരാധിത്വം ബോധിപ്പിച്ചിട്ടുണ്ടെന്നും കേസില്‍ സാക്ഷിവിസ്താരം ഫെബ്രുവരി 14ന് ആരംഭിക്കുമെന്നും സൂരജിന്റെ അഭിഭാഷകന്‍ പ്രശാന്ത് പാട്ടീല്‍ പറഞ്ഞു.
ജിയയുടെ അമ്മ റാബിയാ ഖാനാണ് സൂരജിനെതിരെ കേസു കൊടുത്തത്. ജിയയുടേത് കൊലപാതകമാണെന്ന് ഇഅവര്‍ ആരോപിക്കുന്നു. എന്നാല്‍ സൂരജിന്റെ മാതാപിതാക്കളായ ആദിത്യ പഞ്ചോളിയും അമ്മ സെറീന വഹാബും ആശ്വാസത്തിലാണ്. വിചാരണ ആരംഭിച്ചാല്‍ സൂരജിന് ആത്മഹത്യയില്‍ പങ്കില്ലെന്ന് തെളിയുകയും കേസ് അവസാനിക്കുകയും ചെയ്യുമെന്ന് ആദിത്യ പഞ്ചോളി പറയുന്നു.
അമേരിക്കന്‍ പൗരത്വമുള്ള ജിയാഖാനെ 2013 ജൂണ്‍ മൂന്നിനാണ് ജുഹുവിലെ വീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. ജിയാഖാന്‍ എഴുതിയ ആറുപേജുള്ള ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സൂരജിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ജാമ്യം നേടിയ സൂരജ് സിനിമയില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.