ഭൂരപക്ഷം തെളിയിക്കാനാവാതെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബി.എസ്.യെദിയൂരപ്പ രാജിവച്ചു. നിയമസഭയില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ചു നടത്തിയ പ്രസംഗത്തിന്റെ അവസാനമാണ് രാജി പ്രഖ്യാപിച്ചത്. വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് യെദിയൂരപ്പയുടെ രാജി.
കാണാതായ കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിംഗിനെയും പ്രതാപ് ഗൗഡയേയും കോണ്‍ഗ്രസ് ബംഗളുരുവിനെ ഹോട്ടലില്‍ കണ്ടെത്തിയതോടെയാണ് ബിജെപിയുടെ പ്രതീക്ഷകള്‍ തകര്‍ന്നത്. ആനന്ദ് സിംഗ് ബംഗളൂരുവിലെ ഹോട്ടലില്‍നിന്നു നിയമസഭയിലേക്ക് പുറപ്പെട്ടതായാണു റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസില്‍നിന്ന് രണ്ട് എംഎല്‍എമാരും ഒരു ജെഡിഎസ് എംഎല്‍എയും രണ്ട് സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കുമെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാകില്ല. ഇതാണു ബിജെപിയുടെ പ്രതീക്ഷകള്‍ക്കു തിരിച്ചടിയായത്. ബിജെപിക്ക് നിലവില്‍ 104 എംഎല്‍എമാരുടെ പിന്തുണയാണുളളത്. ഭൂരിപക്ഷത്തിന് 111 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്,