ബി.ജെ.പി അപകടകാരി ; തുറന്നടിച്ചു രജനികാന്ത് ; അണികൾ ആശയ കുഴപ്പത്തിൽ ;

home-slider indian politics

ബി.ജെ.പി അപകടകാരിയായ പാര്‍ട്ടിയാണെന്ന് തമിഴ് സൂപ്പര്‍താരം രജനീകാന്ത്. ബി.ജെ.പിക്കെതിരെ എല്ലാ പ്രതിപക്ഷപാര്‍ട്ടികളും ഒരുമിച്ചു നില്‍ക്കുന്നു, അങ്ങനെ അപകടകാരിയായ പാര്‍ട്ടിയാണോ ബി.ജെ.പി എന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘പ്രതിപക്ഷ പാര്‍ട്ടികള്‍ അങ്ങനെ കരുതുന്നെങ്കില്‍ അത് ശരിയായിരിക്കാം’ എന്നായിരുന്നു രജനീകാന്തിന്റെ മറുപടി.

നോട്ടുനിരോധനത്തിനെതിരെയുള്ള തന്റെ നിലപാടും രജനീകാന്ത് മാറ്റി. കൃത്യമായ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ നോട്ടുനിരോധനം നടത്താന്‍ പാടുണ്ടായിരുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന രജനീകാന്തിന്റെ പുതിയ നിലപാട് അണികലില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. 2016, നവംബര്‍ എട്ടിന് നോട്ടുനിരോധനം നടപ്പിലാക്കിയപ്പോള്‍ നരേന്ദ്ര മോദിയെ അഭിനന്ദിച്ച്‌ രജനീകാന്ത് ട്വീറ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *