ബിനോയ് ദുബായിലുണ്ട് ; അറബി എന്തിന് കേരളത്തില്‍ എത്തി ബുദ്ധിമുട്ടുന്നു: കോടിയേരി

home-slider kerala politics

തൃശൂര്‍: തന്റെ മകനുമായി ബന്ധപ്പെട്ട സാമ്ബത്തിക തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രശ്നം ഒത്തുതീര്‍ക്കാന്‍ ജാസ് ടൂറിസം കമ്ബനി ഉടമസ്ഥന്‍ കേരളത്തിലേക്ക് വരുന്നു എന്നാണ് പറയുന്നത്. ബിനോയ് ദുബായിലുള്ളപ്പോള്‍ കമ്ബനി ഉടമ അല്‍ മര്‍സൂഖി കേരളത്തിലെത്തി എന്തിനാണ് ബുദ്ധിമുട്ടുന്നതെന്നും കോടിയേരി ചോദിച്ചു. സി.പി.എം സംസ്ഥാന സമ്മേളന തയ്യാറെടുപ്പുകള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്.

ദുബായില്‍ വെച്ച്‌ എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കില്‍ അവിടത്തെ നിയമം അനുസരിച്ച്‌ നടപടികള്‍ സ്വീകരിച്ചോട്ടെ. എന്നാല്‍, ഇല്ലാത്ത ഒരു പ്രശ്നം തീര്‍ക്കുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. അറബി എന്തും പറഞ്ഞോട്ടെ. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകരും കാര്യങ്ങള്‍ വിശദീകരിക്കട്ടെ.

മാധ്യമ വാര്‍ത്തയില്‍ താന്‍ കരുതുന്നതല്ല പാര്‍ട്ടി.

പണമിടപാട് വിഷയത്തില്‍ ഒരു അറബിയും തന്നെ വന്ന് കണ്ടിട്ടില്ല. ഞാനുമായി ബന്ധപ്പെട്ട് ഒരു ബിസിനസ്സും നടന്നിട്ടില്ല. വ്യക്തിപരമായ കാരണങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ പാര്‍ട്ടി വേദി ഉപയോഗിക്കില്ലെന്നും കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *