ഈ അടുത്തകാലത്തായി വാർത്തകളിൽ നിറഞ്ഞു നിന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ചെക്ക് കേസില്‍ പ്രതികരണവുമായി ദുബായ് പൗരന്‍ ഹസന്‍ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖി. കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണ്. , ചെക്ക് കേസുകള്‍ ഗള്‍ഫ് ബിസിനസില്‍ സ്വാഭാവികമാണെന്ന് മര്‍സൂഖി പറഞ്ഞു.
. കേരളത്തില്‍ വാര്‍ത്താ സമ്മേളനം നടത്താനാണ് താന്‍ എത്തിയതെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മര്‍സൂഖി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ എല്ലാ വര്‍ഷവും എത്താറുണ്ട്. കേരളം ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നാണെന്നും മര്‍സൂഖി പറഞ്ഞു ,
ബിനോയ് കോടിയേരി ഉള്‍പ്പെട്ട ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കിയതിന് പിന്നാലെയാണ് മര്‍സൂഖിയുടെ പ്രതികരണം. 1.72 കോടി രൂപയുടെ ചെക്ക് കേസാണ് ഒത്തുതീര്‍പ്പാക്കിയത്. 1.72 കോടി രൂപ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കിയെന്നാണ് സൂചന. എന്നാല്‍ പണം നല്‍കാതെ മര്‍സൂഖി സ്വമേധയാ കേസ് പിന്‍വലിച്ചുവെന്നാണ് ബിനോയിയുടെ വാദം.
മര്‍സൂഖിയുടെ ഉടമസ്ഥതയിലുള്ള ജാസ് ടൂറിസം കമ്ബനി 30 ലക്ഷം ദിര്‍ഹമാണ് (അഞ്ചര കോടി രൂപ) ബിനോയ് കോടിയേരിക്ക് നല്‍കിയത്. 2013ലാണ് ഇടപാട് നടന്നത്. ഇതില്‍ പത്ത് ലക്ഷം ദിര്‍ഹത്തിന്റെ (1.72 കോടി രൂപ) കേസാണ് വിവാദമാകുകയും ബിനോയിയുടെ യാത്രാ വിലക്കിലേക്ക് നയിക്കുകയും ചെയ്തത്.