തിരുവനന്തപുരം : സി പി എം സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിബോയ് കോടിയേരിക്കെതിരായ സാന്പത്തിക തട്ടിപ്പ് ആരോപണത്തില്‍ മുന്നറിയിപ്പുമായി ദുബായിലെ കന്പനി. തട്ടിച്ച 13 കോടി രൂപ ഫെബ്രുവരി അഞ്ചിനകം മടക്കി നല്‍കിയില്ലെങ്കില്‍ കേരളത്തില്‍ വാര്‍ത്ത സമ്മേളനം നടത്തി എല്ലാ വിവരങ്ങളും പുറത്തുവിടുമെന്നാണ് മുന്നറിയിപ്പ്.
കോടതിയില്‍ പണം അടച്ച് കേസ് ഒത്തുതീര്‍ത്തെന്നാണ് ബിനോയ് നേരത്തേ പറഞ്ഞിരുന്നത്. ആരോപണമുന്നയിച്ച കന്പനിയുടെ ഉടമ യു എ ഇ പൌരന്‍ ഹസന്‍ ഇസ്മയില്‍ അബ്ദുള്ള അല്‍മര്‍സുഖി ഇന്ത്യയിലെത്തിയിട്ടുണ്ട്.
പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഇടപെടുവിക്കാനുള്ള നീക്കങ്ങളുമുണ്ട്. മുഖ്യമന്ത്രിയെ കാണാന്‍ കന്പനി സമയം തേടിയിട്ടുണ്ട്.
തിരുവനന്തപുരം പ്രസ് ക്ളബില്‍ അടുത്ത തിങ്കളാഴ്ച വൈകിട്ട് പത്രസമേളനം നടത്താന്‍ മര്‍സൂഖി ഹാള്‍ ബുക് ചെയ്തിട്ടുണ്ടെന്ന് വിവരമുണ്ട്. എന്നാല്‍ ബിനോയ്ക്കെതിരെ ദുബായില്‍ കേസണ്‍നുമില്ലെന്നാണ് സി പി എം സംസ്ഥാന ഘടകത്തിന്‍റെ നിലപാട്.