ബിനീഷിനെ കാണാന്‍ അഭിഭാഷകര്‍ക്ക് ഇന്നും അനുമതിയില്ല; ഇഡി ഉദ്യോഗസ്ഥര്‍ തലസ്ഥാനത്ത്

home-slider

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാന്‍ ഇന്നും അഭിഭാഷകര്‍ക്ക് അനുമതി നല്‍കിയില്ല. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ല എന്ന കാരണത്താലാണ് ഇഡി അഭിഭാഷകര്‍ക്ക് അനുമതി നിഷേധിച്ചതെന്നാണ് അഭിഭാഷകര്‍ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. അതേസമയം തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസിലും ബിനീഷിന് പങ്കുണ്ടെന്നാണ് ഇഡി നല്‍കുന്ന വിവരം. ഇത് സംബന്ധിച്ച്‌ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ്.


ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ആദായനികുതി വകപ്പിന്റെയും സംഘം ഉടന്‍ പരിശോധന നടത്തും. ബിനീഷ് കോടിയേരിയുടെ വീട് അടക്കം തിരുവനന്തപുരത്ത വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുക. ഇതിന്റെ ഭാഗമായി എട്ടംഗ സംഘം തിരുവനന്തപുരത്തെത്തിയതായാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ ബിനീഷ് കോടിയേരിയെ ചോദ്യംചെയ്തതിനെ തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *