ബി.ജെ.പിയുടെ അഴിമതി വിരുദ്ധ പോരാട്ടം ഭയന്ന് പ്രതിപക്ഷ പാര്‍ട്ടികളിലെ ശത്രുക്കള്‍ കൈകോര്‍ത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡിഷയിലെ കഠകില് നടക്കുന്ന കേന്ദ്ര സര്‍ക്കാറിെന്റ നാലാം വാര്‍ഷികാഘോഷ പരിപാടിക്കിടെയായിരുന്നു മോദിയുടെ പരാമര്‍ശം.
ഇന്ന് ഇന്ത്യ കള്ളപ്പണത്തില്‍ നിന്നും ജനങ്ങളുടെ പണത്തിലേക്ക് മാറി. ഭരണ വിരുദ്ധ വികാരം മറികടന്നു. ഇത് ജനങ്ങളുടെ സര്‍ക്കാരാണെന്നും മോദി പറഞ്ഞു. സര്‍ജിക്കല്‍ സ്ട്രൈക് പോലുള്ള കടുത്ത തീരുമാനങ്ങളെടുക്കാന്‍ ഭയമില്ല. ചുമതലകളിലാണ് ഇൗ സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒഡീഷയിലെ ബിജു ജനതാദള്‍-പട്നായ്ക് സര്‍ക്കാരിനെയും മോദി കുറ്റപ്പെടുത്തി. ഇവിടെ പലയിടത്തും ഉചിതമായ ആരോഗ്യ സംവിധാനങ്ങളുടെ അഭാവമുണ്ടെന്നും ഒഡീഷയിലെ നില അങ്ങേയറ്റം പരിതാപകരമാണ്. മഹാനദി ജലതര്‍ക്കം കാരണം ഒഡീഷയിലെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര േമാദി മക്കള്‍ രാഷ്ട്രീയത്തിനും പ്രീണനത്തിനും അറുതി വരുത്തിയെന്നും വികസന രാഷ്ട്രീയത്തിന് തുടക്കം കുറിച്ചുവെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. കറന്‍സി നിരോധനവും ചരക്കുസേവന നികുതി തുടങ്ങിയതും 2016ലെ മിന്നലാക്രമണവും മോദി സര്‍ക്കാറിെന്റ നാല് വര്‍ഷത്തെ പ്രധാന നേട്ടങ്ങളായി അദ്ദേഹം എടുത്തുപറഞ്ഞു.
ഹജ്ജിന് പുരുഷന്മാരില്ലാതെ സ്ത്രീകളെ പോകാന്‍ അനുവദിച്ചത് മോദിയുടെ ഭരണനേട്ടമായി അവകാശപ്പെട്ട അമിത് ഷാ മുസ്ലിം സ്ത്രീകള്‍ക്ക് വേണ്ടി മുത്തലാഖ് നിരോധിക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതും ചൂണ്ടിക്കാട്ടി. ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി മോദി അധികാരത്തിലേറിയ ഉടന്‍ നടപ്പാക്കി. ഒമ്ബത് കോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കിയെന്നും ബി.ജെ.പി അധ്യക്ഷന്‍ അവകാശപ്പെട്ടു.
നാലാം വാര്‍ഷികം ആഘോഷിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ബിഎസ്പി അധ്യക്ഷന്‍ മായാവതി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. കൂടാതെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ പൊതു ജനങ്ങളുടെ പണം ഉപയോഗിച്ചാണ് ആഘോഷിക്കുന്നതെന്നും മായാവതി പറഞ്ഞു. ഒഡീഷയിലെ ഖട്ടക്കിലായിരുന്നു നരേന്ദ്ര മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ നടന്നത്.
മോദി സര്‍ക്കാരിന് വാര്‍ഷികം ആഘോഷിക്കാനുള്ള അവകാശം ഇല്ല. പെട്രോള്‍ ഡീസല്‍ വില റോക്കറ്റ് പോലെ കുതിക്കുകയാണ്. സര്‍ക്കാര്‍ ഉന്നത വ്യാവസായികള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. മോദി സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു എന്നും മായാവതി പറഞ്ഞു.
ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചാലും സമാധാനമില്ല. എല്ലാത്തിലും അരാജകത്വമാണ്. അതിനാല്‍ തന്നെ ബിജെപി ഭരണം ജംഗിള്‍ രാജ് ആണെന്നും മായാവതി പറഞ്ഞു. എല്ലാ മേഖലകളിലും മോദി സര്‍ക്കാര്‍ പരാജയമായിരുന്നു. രാജ്യത്ത് സ്ത്രീ സുരക്ഷ നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. കുറ്റവാളികളെ രക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിന് ഉദാഹരണമാണ് കത്വ, ഉന്നാവോ പീഡനങ്ങള്‍ എന്നും മായാവതി പറഞ്ഞു.