ബിജെപി വിജയത്തിതിന്റെ ആഘാതം ശക്തം, തകർന്നത് പെരിയോറിന്റെയും ലെനിന്റെയും പ്രതിമകൾ.

home-slider indian kerala ldf

ത്രിപുരയിലും തമിഴ്നാട്ടിലും പ്രതിമകള്‍ തകര്‍ത്തത് അപലപനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു . സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനോട് പ്രധാനമന്ത്രി നിർദേശിച്ചു. .ത്രിപുരയിലും തമിഴ്നാട്ടിമുണ്ടായ സംഭവങ്ങളില്‍ മോഡി അതൃപ്തി പ്രകടിപ്പികയും ചെയ്തു.

ത്രിപുരയില്‍ ബിജെപിയുടെ വിജയത്തെ തുടര്‍ന്ന് പരക്കെയുണ്ടായ ആക്രമണങ്ങളില്‍ കമ്മ്യൂണിസ്ററ് നേതാവ് ലെനിന്റെ പ്രതിമ തകര്‍ത്തു. പിന്നാലെ തമിഴ്നാട്ടില്‍ പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കറുടെ പ്രതിമയും ബിജെപിക്കാര്‍ തകര്‍ത്തു.

പെരിയോറിന്റെ പ്രതിമയും തകര്‍ക്കണമെന്ന തമിഴ്നാട് ബിജെപി ദേശീയ സെക്രട്ടറി എച്ച്‌ രാജയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിനുശേഷമാണ് പ്രതിമ തകര്‍ക്കപ്പെട്ടത് . രാജ പോസ്റ്റ് പിന്‍വലിച്ച്‌ മാപ്പു പറഞ്ഞെങ്കിലും തമിഴ്നാട്ടിലും പ്രതിഷേധം വ്യാപകമായി നടന്നു .

ബിജെപിയുടെ അക്രമത്തെ നായികരിച്ച് കുമ്മനം. പ്രതിമ തകര്‍ക്കല്‍ അടിമത്തത്തില്‍ നിന്ന് മോചിതരായ ജനതയുടെ പ്രതികരണമാണെന്ന് കുമ്മനം.

Leave a Reply

Your email address will not be published. Required fields are marked *