ബാലന് ഡി ഓര് അര്‍ഹിക്കുന്നത് മെസ്സി ആണെന്ന് വ്യക്തമാക്കി അഗ്വേറോ. കഴിഞ്ഞ ദിവസം ബാലന് ഡൊ ഓറിനെ കുറിച്ച് ചോദിച്ചപ്പോള്‍ ചാമ്ബ്യന്‍സ് ലീഗ് നേടിയെങ്കിലേ ബാലന് ഡി ഓര് അര്‍ഹിക്കുന്നുള്ളൂ എന്ന് അഗ്വേറോ പറഞ്ഞിരുന്നു. അത് മെസ്സിയെ ഉദ്ദേശിച്ചാണെന്ന് മാധ്യമങ്ങള്‍ വളച്ചൊടിച്ചിരുന്നു. ഇതോടെയാണ് തന്റെ പ്രസ്ഥാവന വിശദീകരിച്ച് അഗ്വേറൊ എത്തിയത്.
താന്‍ മാഞ്ചസ്റ്റര്‍ സിറ്റി ചാമ്ബ്യന്‍സ് ലീഗ് ഫൈനലില്‍ എത്താത്തതിനാല്‍ താന്‍ ബാലന് ഡി ഓര് അര്‍ഹിക്കുന്നില്ല എന്നാണ് ഉദ്ദേശിച്ചത് എന്ന് അഗ്വേറോ വ്യക്തമാക്കി. മെസ്സി മാത്രമാണ് ഈ സീസണില്‍ ബാലന് ഡി ഓര് അര്‍ഹിക്കുന്നത് എന്ന് അഗ്വേറോ വ്യക്തമാക്കി. ഈ സീസണിലെ പോലെയാണ് മെസ്സിയുടെ പ്രകടനം എങ്കില്‍ എല്ലാ സീസണിലും അദ്ദേഹം ബാലന് ഡി ഓര് അഹിക്കുന്നു എന്നും അഗ്വേറോ പറഞ്ഞു. മെസ്സി കളിക്കുന്ന കാലത്തോളം മെസ്സി ആയിരിക്കും ബാലന് ഡി ഓറിനായുള്ള തന്റെ ഫേവറിറ്റ് എന്നും അഗ്വേറോ പറഞ്ഞു.