ബാബരി ഭൂമി തര്‍ക്ക കേസില്‍ കക്ഷി ചേരാന്‍ സമര്‍പ്പിച്ച എല്ലാ ഹരജികളും സുപ്രീംകോടതി തള്ളി. അലഹബാദ് കോടതിയിലെ കേസില്‍ കക്ഷി ചേരാനുള്ള ഹരജിക്കാരുടെ വാദം മാത്രമേ പരിഗണിക്കൂവെന്ന് കോടതി വ്യക്തമാക്കി.
കേസില്‍ മൂന്നാം കക്ഷിയാകാനുള്ള ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ അപേക്ഷയും സുപ്രീംകോടതി തള്ളി. സമവായ നീക്കത്തിന് നിര്‍ദേശിക്കാനാവില്ലെന്നും കക്ഷികള്‍ക്ക് സ്വന്തം നിലക്ക് സമവായ ശ്രമം നടത്താമെന്നും സുപ്രീംകോടതി വ്യക്തമാക്കി.