ബംഗ്ലാദേശ്​ വനിതാ ക്രിക്കറ്റ് താരം നസ്രീന്‍ ഖാന്‍ മുക്ത മയക്കുമരുന്ന്​ കടത്തിയതിന് പിടിയിൽ

home-slider news sports

ചിറ്റഗോങ്​: ബംഗ്ലാദേശിലെ പ്രമുഖ വനിതാ ക്രിക്കറ്റ്​ താരത്തെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു.14,000ത്തോളം മെതാംഫെറ്റമീന്‍ മയക്കുമരുന്ന്​ ഗുളികകളുമായാണ് താരം പിടിയിലായത് ; ധാക്ക പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന നസ്രീന്‍ ഖാന്‍ മുക്​തയാണ്​ പിടിയിലായത്​. ​വി.ഡി.പി സ്റ്റാര്‍ ടീമില്‍ കളിക്കുന്ന നസ്രീന്‍ െതക്കുകിഴക്കന്‍ സിറ്റിയായ കോക്​സ്​ ബസാറില്‍ നടന്ന മത്സരം​ കഴിഞ്ഞ് ടീം ബസ്സില്‍​ മടങ്ങും വഴി ചിറ്റഗോങില്‍ വച്ച്‌​ പൊലീസ്​ ബസ്സ്​ നിര്‍ത്തിച്ച്‌​ തിരച്ചില്‍ നടത്തുകയായിരുന്നു. തിരച്ചിലില്‍ പാക്കറ്റുകളിലാക്കിയ നിലയില്‍ 14,000ത്തോളം യാബാ ഗുളികകളാണ്​ കണ്ടെത്തിയത്​. മ്യാന്‍മറിലെ കലാപ ഭൂമിയുടെ അതിര്‍ത്തി പ്രദേശത്തിലുള്ള സ്ഥലമാണ്​ കോക്​സ്​ ബസാര്‍. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന മയക്കുമരുന്ന്​ കടത്തിനാണ്​​ നസ്റിന്റെമേൽ പൊലീസ്​ കേസ്​ എടുത്തിരിക്കുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *