ഫ്രാൻസിൽ വെച്ച് നീരവ്​ ​മോദിയെ അറസ്​റ്റ്​ ചെയ്യാന്‍ ഇന്റർപോൾ , നടപടി തുടങ്ങി ;

home-slider indian

ഇന്ത്യയില്‍ തട്ടിപ്പ്​ നടത്തി വിദേശത്തേക്ക്​ മുങ്ങിയ നീരവ്​ ​മോദിയെ അറസ്​റ്റ്​ ചെയ്യാന്‍ അന്താരാഷ്​ട്ര വാറണ്ട്​ പുറപ്പെടുവിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ ഇന്ത്യക്ക്​ ഇന്‍ര്‍പോളി​ന്റെ ഫ്രാന്‍സിലെ ആസ്ഥാനത്ത്​ നിന്നു ചോദ്യാവലി. നീരവ്​ മോദിയുടെ കേസ്​ സംബന്ധിച്ചാണ്​ ചോദ്യാവലി. ഏട്ട്​ ചോദ്യങ്ങളാണ്​ ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്​.

ബാങ്ക്​ തട്ടിപ്പില്‍ നീരവ്​ മോദിയുടെ പങ്ക്​, നീരവ്​ മോദിക്ക്​ എതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍, ഇന്ത്യയില്‍ ഇൗ കുറ്റങ്ങള്‍ക്ക്​ ലഭിക്കുന്ന ശിക്ഷ തുടങ്ങിയവ വ്യക്​തമാക്കാന്‍ ഇന്‍റര്‍പോള്‍ ആവശ്യപ്പെട്ടിട്ടുണ്ട്​. ഇതിനൊടൊപ്പം നീരവ്​ മോദിക്കെതിരെ അറസ്​റ്റ്​ വാറണ്ട്​ പുറപ്പെടുവിച്ചിട്ടുണ്ടോ, എത്​ രാജ്യത്ത്​ നീരവുണ്ടെന്നാണ്​ സംശയിക്കുന്നതെന്ന കാര്യവും ഇന്ത്യന്‍ അന്വേഷണ എജന്‍സിയോട്​ ഇന്‍റര്‍പോള്‍ വ്യക്​തമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്​.

ഇന്‍റര്‍പോളി​​െന്‍റ ചോദ്യാവലി അധികൃതര്‍ സി.ബി.​െഎ, ഇ.ഡി എന്നിവര്‍ക്ക്​ കൈമാറിയെന്നാണ്​ വിവരം. ഇതിനുള്ള മറുപടി തയാറാക്കാനുള്ള ശ്രമങ്ങള്‍ എജന്‍സികള്‍ നടത്തുകയാണ്​. പി.എന്‍.ബി ബാങ്കില്‍ നിന്ന്​ വന്‍ തുക തട്ടിപ്പ്​ നടത്തിയ മുങ്ങിയ നീരവ്​ മോദി ഇപ്പോള്‍ ഹോ​േങ്കാങിലു​ണ്ടെന്നാണ്​ അന്വേഷണ എജന്‍സികളുടെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *