ഫ്രഞ്ച് ലോകകപ്പ് ഫുട്ബോള്‍ ജേതാവ് ഇമ്മാനുവല്‍ പെറ്റിറ്റ് മെസ്സിയും റൊണാള്‍ഡോയും തമ്മിലുള്ള വ്യത്യാസം തുറന്നു പറഞ്ഞു:മെസ്സി മികച്ച കളിക്കാരന്‍,റൊണാള്‍ഡോ മികച്ച ലീഡര്‍

football home-slider

കളിക്കളത്തില്‍ മെസ്സി ഒരു ലീഡര്‍ അല്ലെന്നും അതെ സമയം റൊണാള്‍ഡോ ഒരു മികച്ചൊരു ലീഡര്‍ ആണെന്നും ഫ്രഞ്ച് ഇതിഹാസം പറഞ്ഞു.മെസ്സി ലോകത്തിലെ മികച്ച കളിക്കാരന്‍ ആണ്, പക്ഷെ റൊണാള്‍ഡോയെ പോലെ കളത്തില്‍ മെസ്സി ഒരു ലീഡര്‍ അല്ല, പെറ്റിറ്റ് പറഞ്ഞു. ബാഴ്‌സലോണക്ക് വേണ്ടി കളിക്കുമ്ബോള്‍ കാര്യങ്ങള്‍ നേര്‍വഴിക്ക് പോവുമ്ബോള്‍ മെസ്സി മികച്ച പ്രകടനം പുറത്തെടുക്കാറുണ്ട്, അതെ സമയം കാര്യങ്ങള്‍ അനുകൂലമല്ലാത്ത സാഹചര്യങ്ങളില്‍ മെസ്സിയെ കളത്തില്‍ കാണാറില്ലെന്നും പെറ്റിറ്റ് അഭിപ്രായപ്പെട്ടു. അര്‍ജന്റീന ടീമിന് ആത്മവിശ്വാസവും കളിക്കാര്‍ തമ്മില്‍ പരസ്പര വിശ്വാസവും ഇല്ലെന്നും പെറ്റിറ്റ് പറഞ്ഞു.അര്‍ജന്റീന പരിശീലകന്‍ സാംപോയോളിയും ഒരുപാടു തെറ്റുകള്‍ വരുത്തിയെന്നും പെറ്റിറ്റ് പറഞ്ഞു. ടീമിനെ തിരഞ്ഞെടുക്കുന്നതിലും സബ്സ്റ്റിട്യൂഷന്‍ നടത്തുന്നതിലും അര്‍ജന്റീന കോച്ച്‌ നിരവധി പിഴവുകള്‍ വരുത്തിയെന്നും മുന്‍ ലോകകപ്പ് വിജയിക്കൂടിയായ പെറ്റിറ്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *