നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹത്തെ സ്വീകരിച്ചു. മക്രോണിന്റെ ഭാര്യയും വ്യവസായ പ്രമുഖരും മന്ത്രിതല ഉദ്യോഗസ്ഥരും സന്ദര്‍ശനത്തിനായി അദ്ദേഹത്തിനൊപ്പം എത്തിയിട്ടുണ്ട്.
ഈ മാസം 12 വരെ നടക്കുന്ന സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ ഉഭയകക്ഷി വിഷയങ്ങളും പരിസ്ഥിതി, രാഷ്ട്രീയ കാര്യങ്ങളും ചര്‍ച്ച ചെയ്യും. കൂടാതെ സുരക്ഷ, ഊര്‍ജം, പ്രതിരോധം എന്നീ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനും സന്ദര്‍ശനം വഴിവെയ്ക്കുമെന്നാണ് കണക്കുകൂട്ടല്‍. ഞായറാഴ്ച നടക്കുന്ന അന്താരാഷ്ട്ര സോളാര്‍ അലൈന്‍സില്‍ (ഐഎസ്എ) മോദിയോടൊപ്പം മാക്രോണും പങ്കെടുക്കും. 2016 ജനുവരിയിലാണ് അവസാനമായി ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ പ്രധാനമന്ത്രി മോദി ഫ്രാന്‍സ് സന്ദര്‍ശിച്ചിരുന്നു.