ഫ്യൂച്ചര്‍ ഗ്ലോബല്‍ സമ്മിറ്റിന് ഇന്ന് തുടക്കം; ഡിജിറ്റല്‍ ജീവിത ശൈലി സാര്‍വ്വത്രികമാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി

home-slider kerala

കൊച്ചി: ഡിജിറ്റല്‍ ജീവിത ശൈലി സാര്‍വ്വത്രികമാക്കുകയും വിവര സാങ്കേതിക രംഗത്ത് കേരളത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്യൂച്ചര്‍ ഗ്ലോബല്‍ സമ്മിറ്റിൽ പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഗ്ലോബല്‍ ഐ ടി സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

അറിവാണ് കേരളത്തിന്റെ ഭാവി. കേരളത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ട് ഇരിക്കുന്നത്. ഡിജിറ്റല്‍ മേഖലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച്‌ കേരളത്തിന്റെ യുവാക്കളുടെ വൈദഗ്ദ്ധ്യവും വികസിപ്പിക്കേണ്ടണ്ടത് അനിവാര്യമാണ്. ലോക നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഡിജിറ്റല്‍ രംഗത്ത് കേരളത്തിൽ ലഭ്യമാകണം. ഐ ടി പാര്‍ക്കുകളിലടക്കം വലിയ അടിസ്ഥാന സൗകര്യ വികസനമാണ് നടത്തുന്നത്.

ഇന്‍റര്‍നെറ്റ് ഓരോ പൗരന്റെയും അവകാശമായി നാം പ്രഖ്യാപിച്ചു കഴിഞ്ഞു. ഓരോ വര്‍ഷവും 1000 പബ്ലിക് വൈഫൈ സ്പോട്ടുകള്‍ ആരംഭിക്കുന്ന പദ്ധതി കേരളത്തിൽ ആരംഭിക്കുകൻ. സർക്കാർ ലക്ഷ്യമിടുന്നതായും മുഖ്യമന്ത്രി പറഞ്ഞു . ആഗോള വിവര സാങ്കേതിക ഡിജിറ്റല്‍ രംഗത്തെ പ്രധാന ലക്ഷ്യസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സമ്മിറ്റിന്റെ ലക്ഷ്യം. സോഫ്റ്റ് വെയര്‍, ഇന്റെലിജന്‍റ് ഡിവൈസുകള്‍, ഇന്‍റര്‍കണക്ടഡ് സങ്കേതങ്ങള്‍ ഓരോ വീടിനെയും ഓഫീസിനെയും മാറ്റിമറിച്ചിരിക്കും.

സമ്മിറ്റില്‍ പങ്കെടുക്കുന്ന ഐടി രംഗത്തെ വിദഗ്ധരുടെയും സംരംഭകരുടെയും നിക്ഷേപകരുടെയും കൂട്ടായ്മയിലൂടെ കേരളത്തില്‍ ഡിജിറ്റല്‍ ലൈഫ് സ്റ്റൈല്‍ സാധ്യമാക്കുകയാണ് ലക്ഷ്യം.

 

Leave a Reply

Your email address will not be published. Required fields are marked *