ഫേസ്ബുക് വഴി പരിചയപ്പെട്ട വിദേശ യുവതി യുവാവിന് നാട്ടിലേക്ക് ഗിഫ്റ് അയച്ചു ; മലപ്പുറത്തുകാരന് കിട്ടിയത് എട്ടിന്റെ പണി ; നഷ്ടമായത് ലക്ഷങ്ങൾ ;

home-slider kerala local news

മലപ്പുറം തട്ടിപ്പുകാര്‍ക്ക് പലപ്പോഴും പലമുഖമാണ് അവര്‍ തരം കിട്ടുന്നതുപോലെ തട്ടിപ്പുനടത്തും. എന്നാല്‍ എത്രയൊക്കെ തട്ടിപ്പിന് ഇരയായാലും പഠിക്കാത്തവരാണ് മലയാളികള്‍. പലപ്പോഴും മലയാളികള്‍ ഓണ്‍ലൈന്‍ തട്ടിപ്പിനു ഇരയാകാറുണ്ട്. ഓണ്‍ലൈനില്‍ ഏതെങ്കിലും സ്ഥാനത്തിന് ബുക്ക് ചെയ്താല്‍ അത് നമ്മുടെ കൈയ്യില്‍ വന്നെത്തുമ്ബോള്‍ ബുക്ക് ചെയ്തതിന് പകരം വല്ല ഇഷ്ടികയോ മരണകഷ്ണമോ ആകും. അതോടെ കൈയ്യിലിരുന്ന കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥയാകും.

ഇവിടെ പറഞ്ഞുവരുന്നത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശവനിതയുടെ സ്നേഹസമ്മാനത്തിന്റെ പേരില്‍ ഒരുപാട് സ്വപ്നങ്ങള്‍ നെയ്തു കൂട്ടിയ അവസാനം ധനനഷ്ടം വന്ന ഒരു മലപ്പുറത്തുക്കാരന്റെ അനുഭവമാണ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശ വനിത അയച്ചു കൊടുത്ത ‘സ്നേഹ സമ്മാനം’ കാരണം ഒരു ലക്ഷം രൂപയാണ് മലപ്പുറത്തുകാരനായ യുവാവിന് നഷ്ടമായത്. ഫേസ്ബുക്കില്‍നിന്നു പരിചയപ്പെട്ട യുവാവും വിദേശവനിതയും തമ്മില്‍ കടുത്ത സൗഹൃദത്തിലായി.

ഇതോടെ ഇരുവരും ഫോണ്‍നമ്ബറുകള്‍ കൈമാറി പിന്നീട് വാട്സ്‌ആപ്പ് ചാറ്റിംഗ് തുടങ്ങിയ.സൗഹൃദം പോകപോകെ തീവ്രത കൂടിവന്നു. ഇതോടെ തന്റെ പ്രിയ സുഹൃത്തിന് ഒരു സ്നേഹ സമ്മാനം അയക്കാന്‍ യുവതി തീരുമാനിച്ചു. ഇതിനായി യുവാവിന്റെ വിലാസം ആവശ്യപ്പെട്ടു. സമ്മാനം അയച്ചു താരാനാണെന്ന് പറഞ്ഞപ്പോള്‍ യുവാവ് മടികൂടാതെ അത് നല്‍കുകയും ചെയ്തു.ഇതോടെ ഒന്നുമറിയാതെ തട്ടിപ്പിന്റെ ആദ്യപടിയില്‍ യുവാവ് വീണു.

പിറ്റേന്ന് സമ്മാനം അയച്ചിട്ടുണ്ടെന്ന സന്ദേശവുമെത്തി. ഇതോടെ സന്തോഷത്തിലായ യുവാവ് സ്വപ്നങ്ങള്‍ നെയ്തു തുടങ്ങി.
തൊട്ടടുത്ത ദിവസം ഡല്‍ഹി കസ്റ്റംസില്‍നിന്ന് വിളിച്ച്‌ വിലകൂടിയ സാധനങ്ങളായതിനാല്‍ കസ്റ്റംസ് ഡ്യൂട്ടി ഇനത്തില്‍ 24,000 രൂപ അടയ്ക്കണമെന്ന് അറിയിച്ചു. ഇതുപ്രകാരം കസ്റ്റംസിന്റേതാണെന്ന് പറയുന്ന മിസോറാമിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് 17ന് പണം കൈമാറി.

അവിടം കൊണ്ടും തട്ടിപ്പ് തീര്‍ന്നില്ല പിറ്റേന്ന് 18ന് രാവിലെ വീണ്ടും ഫോണ്‍കോള്‍ വന്നു. പെട്ടിക്കകത്ത് ഡോളറുകള്‍ ഉണ്ടെന്നും നിയമ ലംഘനം നടത്തിയതിന് നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു സന്ദേശം. സമ്മാനം തിരിച്ചയക്കാന്‍ യുവാവ് ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെയെങ്കില്‍ കേസുകള്‍ വിദേശത്തായിരിക്കുമെന്ന് യുവാവിനെ പറഞ്ഞ് ധരിപ്പിച്ചു.ഇതില്‍ വിരണ്ട യുവാവ് 70,000 രൂപ നേരത്തെ പണമിട്ട അക്കൗണ്ടിലേക്ക് അയച്ചു. തുടര്‍ന്നും വിവിധ കാരണങ്ങള്‍ ഉന്നയിച്ച്‌ പണം ആവശ്യപ്പെട്ടപ്പോള്‍ ഇത് തട്ടിപ്പാണെന്ന് മനസിലാക്കി യുവാവ് പോലീസിനെ സമീപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *