ഫേസ്ബുക്കിലെ ഇന്നത്തെ താരം പന്തളം ശ്രീജിത്ത് തന്നെ ; വെല്ലുവിളി നടത്തി വയ്യാവേലി പിടിച്ച ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകനായ ശ്രീജിത്ത് പന്തളത്തിനു നിറയെ ട്രോളുകൾ . ദളിത് ഹര്‍ത്താല്‍ ദിവസമായ ഇന്ന് തന്റെ സ്റ്റുഡിയോ തുറന്നിട്ട് പറയാവുന്നതിന്റെ അങ്ങേയറ്റം വെല്ലുവിളി ഇയാള്‍ നടത്തി. ഹര്‍ത്താല്‍ നടത്തുന്നവരേയും അനുകൂലികളേയും അങ്ങേയറ്റം അധിക്ഷേപിച്ചു.
പിന്നീട് ഹിന്ദുക്കള്‍ക്കുവേണ്ടിയുള്ള ‘സ്‌പെഷ്യല്‍ വെല്ലുവിളിയും’ ഈ പന്തളം സ്വദേശി നടത്തി. ഒരൊറ്റ ഹിന്ദുവിന്റെ വാഹനം തടഞ്ഞാല്‍ മുട്ടുകാല്‍ അടിച്ചൊടിക്കുമെന്നായിരിുന്നു ഭീഷണി. വീണ്ടും വീണ്ടും ഇയാള്‍ വെല്ലുവിളി നടത്തി. ഹര്‍ത്താല്‍ നടത്തുന്നവരെ കായികമായി നേരിടും എന്നതായിരുന്നു ഇയാളുടെ വെല്ലുവിളിയുടെ മുഴുവന്‍ കാതല്‍.
എന്നാല്‍ വളരെ വേഗം സംഗതി മാറിമറിഞ്ഞു. ഹര്‍ത്താല്‍ നടത്തുന്നവര്‍ ശ്രീജിത്ത് പന്തളത്തിന്റെ കടയടപ്പിക്കാന്‍ എത്തുകയും ഇയാള്‍ വിസമ്മതിക്കുകയും ചെയ്തു. പിന്നീട് ഹര്‍ത്താല്‍ അനുകൂലികള്‍ കടുപ്പിച്ച് സംസാരിക്കുകയും ഇയാളെ കായികമായി കൈകാര്യം ചെയ്യാനൊരുങ്ങുകയും ചെയ്തതോടെ പരുങ്ങലിലായ ഈ സംഘപരിവാറുകാരനെ പൊലീസ് വന്ന് കഷ്ടിച്ച് രക്ഷിച്ചെടുക്കുകയായിരുന്നു. യാതൊരുവിധ വെല്ലുവിളിയോ പരാതികളോ ഇല്ലാതെ ഇയാള്‍ പൊലീസ് ജീപ്പില്‍ കയറി രക്ഷപ്പെട്ട് ‘മാന്യനായി’.
ട്രോളുകൾ കാണാം
ഇയാളുടെ വെല്ലുവിളിയുടേയും പൊലീസ് ഇയാളെ രക്ഷപ്പെടുത്തുന്നതിന്റെയും വീഡിയോ താഴെ കാണാം.