ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ സമയമായെന്നാണ് വാട്‌സ് ആപ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്റ്റിൻ തന്റെ ട്വിറ്റെർ പോസ്റ്റിൽ കുറിച്ചിരിക്കുന്നത് . ബ്രിട്ടന്‍ ആസ്ഥാനമായുള്ള ക്രേംബിജ് അനലിറ്റിക്ക അഞ്ചുകോടിയാളുകളുടെ വിവരം ചോര്‍ത്തി ദുരുപയോഗിച്ച സംഭവത്തില്‍ ഫെയ്‌സ്ബുക്ക് പ്രതിക്കൂട്ടില്‍ നില്‍ക്കെയാണ് ബ്രയാന്‍ ആക്റ്റിൻ ഇത്തരത്തിലൊരു ട്വീറ്റുമായി രംഗത്തെത്തിയിരിക്കുന്നത്.
ബ്രയാന്‍ ആക്റ്റിന്റെ പരിശോധിക്കാത്ത ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ‘ഡിലിറ്റ് ഫെയ്‌സ്ബുക്ക്’ എന്ന ഹാഷ്ടടാഗിലുള്ള ആഹ്വാനം. മണിക്കൂറുകള്‍ കൊണ്ട് ആയിരങ്ങള്‍ ഇത് റീട്വീറ്റ് ചെയ്‌തിട്ടുണ്ട് .
ജാന്‍ കൗമിനോട് കൂടെ ബ്രയാന്‍ ആക്റ്റ് 2009-ല്‍ ഉണ്ടാക്കിയ വാട്‌സ് ആപ്പ് മെസഞ്ചര്‍ 2014-ല്‍ ഫെയ്‌സ്ബുക്കിന് വിറ്റിരുന്നു. 1900 കോടി ഡോളറിനായിരുന്നു വില്‍പന .
ക്രേംബിജ് അനലിറ്റിക്ക ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവരം പുറത്തായതോടെ വിപണയില്‍ ഫെയ്‌സ്ബുക്ക് ഓഹരികള്‍ക്ക് വന്‍ ഇടിവ് നേരിടേണ്ടി വന്നിരുന്നു .ഡിജിറ്റല്‍ ഫോറന്‍സിക് കമ്പനിക്കാണ് ഫെയ്‌സ്ബുക്ക് അന്വേഷണച്ചുമതല കൈമാറിയിരിക്കുന്നത്.