കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല പണിമുട ക്കു പ്രഖ്യാപിച്ചു . ഫെബ്രുവരി 16 മുതലാണ് പണിമുടക്ക്. ബസ് ഉടമകളുടെ സംയുക്തസമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ജനുവരി 31 മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം ബസ് ഉടമകള്‍ പിന്‍വലിച്ചിരുന്നു. . എന്നാല്‍ അന്ന് ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പുകള്‍ ഇനിയും നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും അനിശ്ചിതകാലസമര പ്രഖ്യാപിച്ചത് .
വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ഉള്‍പ്പെടെ ബസ് ചാര്‍ജ് വര്‍ധന നടപ്പിലാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യപ്പെടുന്നത് .
വിദ്യാര്‍ത്ഥികളുട കണ്‍സെഷന്‍ 50 ശതമാനം വര്‍ധിപ്പിക്കുക, മിനിമം ചാര്‍ജ് പത്ത് രൂപയാക്കുക എന്നിവയാണ് ബസ് ഉടമകളുട ആവശ്യ പ്പെടുന്നത് .