ഫുട്ബോള്‍ ഇതിഹാസം മറഡോണയ്ക്ക് ഇന്ന് 60 വയസ്സ്

football sports

കാല്‍പ്പന്ത് കളിയിലെ ദൈവത്തിന്റെ 60-ാം ജന്മദിനമാണ് ഇന്ന് . ആരാധകര്‍ ദൈവത്തിനൊപ്പം ചേര്‍ത്തുനിര്‍ത്തുന്ന പേരാണ് ഡീഗോ അര്‍മാന്‍ഡോ മറഡോണയുടേത്. 1976-ല്‍ ഫുട്‌ബോളിന്റെ അനന്തവിഹായസിലേക്ക് കാലെടുത്തുവെച്ച താരം 1997 വരെ ഫുട്‌ബോളിലെ കിരീടം വെക്കാത്ത രാജാവായിരുന്നു. 1960-ല്‍ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ ലാനസിലായിരുന്നു മാറഡോണയുടെ ജനനം. 1976-ല്‍ അര്‍ജന്റീനോസ് ജൂനിയേഴ്‌സിനായി അരങ്ങേറിയ മാറഡോണയ്ക്ക് തൊട്ടടുത്ത വര്‍ഷം തന്നെ ദേശീയ ടീമിലേക്ക് ക്ഷണമെത്തി. ക്ലബ്ബ് കരിയറില്‍ ബൊക്ക ജൂനിയേഴ്‌സ്, ബാഴ്‌സലോണ, നാപ്പോളി, സെവിയ്യ, നേവല്‍സ് ഓള്‍ഡ് ബോയ്‌സ് ടീമുകള്‍ക്കായി കളിച്ചു. ഇത്രയും ടീമുകള്‍ക്കായി 491 മത്സരങ്ങള്‍ കളിച്ച താരം 259 ഗോളുകളും സ്വന്തമാക്കി. അര്‍ജന്റീന ദേശീയ ടീമിനായി 91 മത്സരങ്ങളില്‍ നിന്ന് 34 ഗോളുകളും സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *