പ്ര​ധാ​ന​മ​ന്ത്രി ദു​ര​ന്ത​ബാ​ധി​ത​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

home-slider indian politics

തി​രു​വ​ന​ന്ത​പു​രം: ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഇന്ന് കേരളത്തിലെത്തി . ഓ​ഖി ദു​ര​ന്ത ബാ​ധി​ത​രെ  സന്ദർശിക്കാനാണ് അദ്ദേഹം പൂന്തുറയിൽ എത്തിയത് .,  പൂ​ന്തു​റ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ദു​ര​ന്ത​ബാ​ധി​ത​രെ കാ​ണു​ന്ന​ത്. ഗ​വ​ർ​ണ​ർ പി.​സ​ദാ​ശി​വ​വും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ട്. ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും സ​ർ​ക്കാ​ർ ചെ​യ്തു ന​ൽ​കു​മെ​ന്ന് മോ​ദി പൂ​ന്തു​റ​യി​ലെ​ത്തി​യ​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ടു പ​റ​ഞ്ഞു.

ല​ക്ഷ​ദ്വീ​പ് സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ മോ​ദി, ക​ന്യാ​കു​മാ​രി​യി​ലേ​ക്കു പോ​യ ശേ​ഷ​മാ​ണ് തി​രി​ച്ചു തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​ത്. 4.15നു ​തി​രു​വ​ന​ന്ത​പു​ര​ത്തു മ​ട​ങ്ങി​യെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി 4.20നു ​റോ​ഡു​മാ​ർ​ഗം പൂ​ന്തു​റ​യി​ലേ​ക്കു പോ​യി.

പൂ​ന്തു​റ​യി​ൽ​നി​ന്ന് 5.05നു ​തി​രി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി റോ​ഡ് മാ​ർ​ഗം 5.30ന് ​തൈ​ക്കാ​ട് ഗ​വ. ഗ​സ്റ്റ് ഹൗ​സി​ലെ​ത്തും. അ​ഞ്ച​ര മു​ത​ൽ ആ​റേ​കാ​ൽ വ​രെ ഓ​ഖി ദു​ര​ന്ത​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ല​യി​രു​ത്തു​ന്ന യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്കും. 6.35ന് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി 6.40നു ​വ്യോ​മ​സേ​ന​യു​ടെ വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​ക്കു മ​ട​ങ്ങും.

Leave a Reply

Your email address will not be published. Required fields are marked *