പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ 14 പേര്‍ അറസ്റ്റില്‍

home-slider indian

പൂനെ: ( 08.09.2021) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ആണ്‍സുഹൃത്ത് ഉള്‍പെടെ 14 പേര്‍ അറസ്റ്റില്‍. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഓഗസ്റ്റ് 31നാണ് കേസിനാസ്പദമാക്കിയ സംഭവം.

13കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ടു ദിവസങ്ങളിലായി പല സ്ഥലങ്ങളില്‍ വച്ച്‌ ക്രൂരമായ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ചൊവ്വാഴ്ച വരെ 13 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കണ്ടെത്തുമ്ബോള്‍ ആണ്‍സുഹൃത്തും കൂടെയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

പെണ്‍കുട്ടി തന്റെ സുഹൃത്തിനെ കാണാനായി റെയില്‍വെ സ്റ്റേഷനില്‍ എത്തിയതായിരുന്നു. എന്നാല്‍ സുഹൃത്ത് വന്നില്ല. ഓടോ റിക്ഷ ഡ്രൈവര്‍ പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുപോയാക്കാം എന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ച്‌ പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കളേയും വിളിച്ചുവരുത്തിയെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *