പ്രശ്‌നങ്ങള്‍ ഉള്ളതായി തോന്നിയില്ല ; നീനുവിന് ആശ്വാസം പകര്‍ന്ന് ഡോ. വൃന്ദയുടെ മൊഴി

home-slider indian kerala

കോട്ടയം: കെവിന്‍ ജോസഫിന്റെ കൊലപാതക കേസില്‍ നിന്നും രക്ഷപെടാന്‍ ഭാര്യ നീനുവിന് മാനസിക രോഗമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള മാതാപിതാക്കളുടെ പരിശ്രമങ്ങള്‍ പൊളിയുന്നു. കെവിന്‍ കൊല്ലപ്പെട്ടശേഷം ഭാര്യ നീനു മാന്നാനത്ത് തന്റെ ഭര്‍ത്തൃവീട്ടുകാര്‍ക്കൊപ്പമാണ് താമസം. ഇതിനിടെ കോടതിയില്‍ മകളെ മാനസികരോഗിയാക്കാന്‍ പിതാവ് ചാക്കോ ശ്രമിച്ചിരുന്നു.

തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നീനുവിന് അനുകൂലമായാണ് മൊഴി നല്‍കിയത്. നീനുവിന് യാതൊരു മാനസിക പ്രശ്‌നങ്ങളും ഇല്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരാക്കി.

നീനുവിനെ മൂന്നുതവണ ചികില്‍സക്കായി തന്റെ അടുക്കല്‍ കൊണ്ടുവന്നിരുന്നും എന്നാല്‍ നീനുവിന് ഒരു പ്രശ്‌നവും ഉണ്ടായതായി തോന്നിയില്ലെന്നും ഡോ. വൃന്ദ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു. തനിക്ക് ഒരു പ്രണയമുണ്ടെന്നും അതില്‍ നിന്നും ഒരിക്കലും പിന്മാറില്ലെന്നും നീനു പറഞ്ഞിരുന്നതായി ഡോക്ടര്‍ പറഞ്ഞു. നീനുവിന് മനോരോഗം ഉണ്ടെന്നും മരുന്നുകള്‍ മുടക്കിയാല്‍ പ്രശ്‌നമാകുമെന്നുമുള്ള പ്രതിഭാഗത്തിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കോടതി ആവശ്യപ്പെട്ട പ്രകാരമാണ് റിപ്പോര്‍ട്ടുകള്‍ ഹാജരാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *