പ്രശസ്ത നടന്‍ വിജയ് സേതുപതിയുടെ മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി മുഴക്കിയ ആളെ തിരിച്ചറിഞ്ഞു

film news

പ്രശസ്ത തമിഴ് നടന്‍ വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാല്‍സം​ഗ ഭീഷണി മുഴക്കിയ ആളെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. ശ്രീലങ്കന്‍ സ്വദേശിയാണ് ഭീഷണിയുമായെത്തിയത്.

നടന്റെ മകള്‍ക്കെതിരെ ബലാല്‍സം​ഗ ഭീഷണി മുഴക്കിയ ശ്രീലങ്കന്‍ സ്വദേശി വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി സന്ദേശം അയച്ചതെന്നും കണ്ടെത്തി.

കൂടാതെ വിലാസം കേന്ദ്രീകരിച്ച്‌ തമിഴ്‌നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഭീഷണിപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞത്. ഇയാളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി , റിഥിക് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി സന്ദേശം ലഭിയ്ച്ചത്

Leave a Reply

Your email address will not be published. Required fields are marked *