പ്രവാചക നിന്ദ , ടിജെ ജോസഫിന്റെ കൈ വെട്ടിയവരും ; അഭിമന്യുവിനെക്കൊന്നവരും തമ്മിൽ ബന്ധം ; നിർണായക വെളിപ്പെടുത്തലുകളുമായി സർക്കാർ ;

home-slider kerala ldf politics

മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്‌എഫ്‌ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സംസ്ഥാന സര്‍ക്കാര്‍. കൈവെട്ട് കേസിലെ പ്രതികള്‍ക്ക് ഈ കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചിരിക്കുന്നത്. അതേസമയം എസ്ഡിപിഐക്കെതിരെ സര്‍ക്കാര്‍ കുരുക്ക് മുറുക്കുകയാണ്. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കേസിലൂടെ എസ്ഡിപിഐ തീവ്രവാദികളുടെ സംഘമാണെന്ന് തെളിയിക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. ഗുരുതരമായ വകുപ്പുകള്‍ ഇത് വഴി ഇവര്‍ക്കെതിരെ ചുമത്തുകയും ചെയ്യാം. പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് സൂചനയുണ്ട്. മുഖ്യപ്രതികള്‍ക്കായുള്ള തിരച്ചിലും ശക്തമായിട്ടുണ്ട്.

 

കൈവെട്ട് കേസിലെ പ്രതികള്‍

പ്രവാചക നിന്ദ എന്നാരോപിച്ചായിരുന്നു ന്യൂമാന്‍ കോളേജിലെ മലയാള അധ്യാപകന്‍ ടിജെ ജോസഫിന്റെ കൈ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തര്‍ വെട്ടിയത്. ഇത് വളരെയേറെ വിവാദമായ കേസായിരുന്നു. അതിന് ശേഷം ഈ ഗ്രൂപ്പുകള്‍ സമാനമായ ആക്രമണം നടത്തിയതാണ് അഭിമന്യുവിന്റെ കൊലപാതകം. ഇതിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചിരിക്കുന്നത്. അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ പ്രതിക്ക് മുഖ്യപങ്കുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കേസിലെ 13ാം പ്രതി മനാഫ് ഗൂഢാലോചനയില്‍ പ്രതിയാണെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

 

പ്രതികളുടെ ഹര്‍ജി

സര്‍ക്കാരിനും പോലീസിനുമെതിരെ പ്രതികള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെ പ്രതിരോധിക്കുന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. പോലീസ് വേട്ടയാടുന്നു എന്ന് ആരോപിച്ചാണ് പോലീസ് ഹൈക്കോടതിയെ സമീപിച്ചത്. ഈ രണ്ട് ഹര്‍ജികളും അഭിമന്യു വധക്കേസില്‍ പിടിയിലായ ക്യാമ്ബസ് ഫ്രണ്ട് നേതാവ് ആദിലിന്റെ മാതാവ് നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തള്ളി. നേരത്തെ കൈവെട്ട് കേസിലെ 13ാം പ്രതിയായിരുന്ന മനാഫിനെ വിചാരണയ്ക്കിടെ കോടതി വെറുതെവിട്ടിരുന്നു.

പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു

മനാഫ് അഭിമന്യു വധത്തിന്റെ ഗൂഢാലോചനയില്‍ പ്രധാന പങ്കാളിയാണെന്ന് പോലീസ് പറയുന്നു. അതേസമയം പള്ളുരുത്തി സ്വദേശിയായ ഷമീറാണ് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത്. ഭാര്യയുടെ മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ചായിരുന്നു ഇയാള്‍ പ്രതികളെ സഹായിച്ചത്. ഈ രണ്ട് പേരും നിലവില്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം കേസില്‍ സ്വതന്ത്ര്യമായ അന്വേഷണമാണ് നടക്കുന്നതെന്നും എസ്ഡിപിഐ അന്വേഷണത്തെ തടസപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് സര്‍ക്കാര്‍ പറഞ്ഞു.

 

കലാലയ രാഷ്ട്രീയം നിരോധിക്കണം

സര്‍ക്കാരിന് കോടതിയില്‍ നിന്ന് കാര്യമായ വിമര്‍ശനവും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ക്യാമ്ബസ് രാഷ്ട്രീയത്തിലൂടെ ഇനിയൊരു ജീവന്‍ നഷ്ടമാകരുതെന്ന് വിലയിരുത്തിയ കോടതി, അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്നും സൂചിപ്പിച്ചു. കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. ക്യാമ്ബസുകള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മാത്രമുള്ളതാണ് എന്ന് ധരിക്കരുതെന്നും കോടതി പറഞ്ഞു. 2001ലെ വിധിക്ക് ശേഷം ക്യാമ്ബസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് എന്ത് നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ഉറപ്പുകളൊന്നും സര്‍ക്കാര്‍ പാലിച്ചില്ലെന്നും കോടതി പറഞ്ഞു.

 

പ്രത്യേക മാര്‍ഗനിര്‍ദേശം

കലാലയ രാഷ്ട്രീയത്തില്‍ പ്രത്യേകമായി മാര്‍ഗ നിര്‍ദേശം തയ്യാറാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മറുപടിക്കായി സര്‍ക്കാര്‍ മൂന്ന് മാസത്തെ സമയം ചോദിച്ചിട്ടുണ്ട്. അഭിമന്യുവിന്റെ വധത്തെ തുടര്‍ന്ന് ക്യാമ്ബസ് രാഷ്ട്രീയം നിരോധിക്കണമെന്നാണ് ഹര്‍ജയില്‍ ആവശ്യപ്പെടുന്നത്. നേരത്തെ ഈ വിഷയത്തില്‍ സര്‍ക്കാരിന് കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്നും അതുകൊണ്ട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *