കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയ ദുരന്തത്തില്‍ വിയറ്റ്നാമില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് വീടുകള്‍ നഷ്ടമായി. ആയിരക്കണക്കിന് പേര്‍ക്ക് ദുരിതാശ്വാസ ക്യാമ്ബു കളില്‍ അഭയം തേടേണ്ടി വന്നു. 105 പേരാണ് പ്രളയത്തില്‍ ഇതിനകം മരണപ്പെട്ടത്.
രാജ്യത്തെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ സൈനികര്‍ അടക്കം പലയിടത്തും മണ്ണിടിച്ചിലില്‍ മരണപ്പെട്ടു. മിക്കയിടത്തും റോഡുകളും വീടുകളും വെള്ളത്തിനടിയിലാണ് എന്ന് റെഡ്ക്രോസ് അറിയിച്ചു.വിയറ്റ്നാമില്‍ കനത്ത മഴ തുടരുകയാണ്. ഇനിയും മഴ കനക്കുമെന്നും മണ്ണിച്ചിലുകള് ഉണ്ടാകാന്‍ ഇടയുണ്ടെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്.