തിരുവനന്തപുരം: പ്രമുഖ സീരിയല്‍ താരം ഹരികുമാരന്‍ തമ്ബി (56) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം 4.30ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
കല്ല്യാണി കളവാണി എന്ന പരമ്ബരയില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ദളമര്‍മരങ്ങള്‍ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കോമഡി വേഷങ്ങളിലാണ് ഹരികുമാരന്‍ തമ്ബി തിളങ്ങിയത്.