“പ്രധാനമന്ത്രി തന്നെ കാണാൻ കൂട്ടാക്കാത്തതു തികച്ചും രാഷ്ട്രീയ കളി” പിണറായി പറയുന്നു ;” ഇത് കേന്ദ്രം കേരളത്തെ അപമാനിക്കലാണ് ” കേരളത്തി​​െന്‍റ ആവശ്യങ്ങൾ കേന്ദ്രം പൂര്‍ണമായി തഴയുന്നു;

home-slider kerala politics

സംസ്​ഥാനത്തി​​െന്‍റ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയെ കാണാന്‍ പ്രധാനമന്ത്രി തുടര്‍ച്ചയായി കൂട്ടാക്കാത്തത്​ തികഞ്ഞ രാഷ്​ട്രീയ കളിയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരമൊരു പെരുമാറ്റം ചരിത്രത്തിലാദ്യമാണ്​. ​നരേന്ദ്രമോദി തുടര്‍ച്ചയായി കേരളത്തെ അവഗണിക്കുകയാണ്​. കേന്ദ്രസര്‍ക്കാറി​​െന്‍റ പിന്തുണ കിട്ടാത്തത്​ പല മേഖലകളുടെയും തകര്‍ച്ചക്ക്​ കാരണമാക്കുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.

റേഷന്‍ വിഹിതം വര്‍ധിപ്പിച്ചു കിട്ടാന്‍ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണണമെന്ന്​ കേരളത്തില്‍ തീരുമാനിച്ചിരുന്നു. തുടര്‍ച്ചയായി രണ്ടുവട്ടം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്​ അനുമതി നിഷേധിക്കുകയാണ്​ ചെയ്​തത്​. സംസ്​ഥാനങ്ങളെ ആദരിക്കേണ്ടത്​ കേന്ദ്രത്തി​​െന്‍റ ചുമതലയാണ്​. സംതൃപ്​തമായ സംസ്​ഥാനങ്ങളും ശക്​തമായ കേന്ദ്രവുമാണ്​ ഫെഡറല്‍ സംവിധാനത്തില്‍ പ്രധാനം.

ചില സന്ദര്‍ഭങ്ങളില്‍ പ്രധാനമന്ത്രിക്ക്​ സമയം കിട്ടാത്തത്​ മനസിലാക്കാനാവും. ഒരു മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണണമെന്ന്​ ആവശ്യപ്പെടുന്നത്​ അദ്ദേഹത്തി​​െന്‍റ പ്രത്യേക ഇടപെടല്‍ ആവശ്യമായതു കൊണ്ടാണ്​. എന്നാല്‍ രണ്ടുവട്ടം സമയം തേടിയപ്പോഴും, ബന്ധപ്പെട്ട മന്ത്രിയെ കാണാനായിരുന്നു മറുപടി. വകുപ്പു മന്ത്രിയെ കാണാന്‍ പ്രയാസമുണ്ടായിട്ടില്ല. മന്ത്രിക്കു മാത്രമായി പരിഹരിക്കാന്‍ കഴിയാത്ത പ്രശ്​നമായതു കൊണ്ടാണ്​ പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടുന്നത്​. ആവശ്യമെല്ലാം സാധിച്ചു തന്നിട്ടില്ലെങ്കിലും, മു​െമ്ബാരിക്കലും ഇത്ര മോശമായി കേന്ദ്രസര്‍ക്കാറുകള്‍ പെരുമാറിയിട്ടില്ല.

റെയില്‍വേ വികസന കാര്യത്തില്‍ കേരളം സഹകരിക്കുന്നില്ലെന്ന മന്ത്രി പീയുഷ്​ ഗോയലി​​െന്‍റ പരാമര്‍ശം മുഖ്യമന്ത്രി തള്ളി. റെയില്‍വേ ലൈന്‍ വികസിപ്പിക്കുന്നതിന്​ സ്​ഥലം ഏറ്റെടുത്തു നല്‍കുന്നില്ലെന്ന്​ പറയുന്നത്​ ശരിയല്ല. അതിവേഗം അതിനു നടപടി സംസ്​ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്​. കഞ്ചിക്കോട്​ ഫാക്​ടറി കാര്യത്തില്‍ കേരളത്തി​​െന്‍റ ആവശ്യം പൂര്‍ണമായി തഴഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *