ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ യാത്രകള്‍ക്കായി ചെലവഴിച്ച വിമാനതുക വെളിപ്പെടുത്തണമെന്ന് മുഖ്യവിവരാവകാശ കമീഷണര്‍ ആര്‍.കെ മാത്തുർ വിദേശകാര്യ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടു . മോദിയുടെ വിദേശ യാത്രകള്‍ക്കായി ചാര്‍ട്ട് ചെയ്യപ്പെട്ട എയര്‍ ഇന്ത്യയുടെയും എയര്ഫോഴ്സിെന്റയും വിമാനങ്ങൾക്കായി ചെലവഴിച്ച തുക വെളിപ്പെടുത്തണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
പ്രധാനമന്ത്രി മോദിയുടെ വിദേശയാത്ര തുകയുടെ ബില്ല് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനും 2014 മുതല്‍ 2017 വരെയുള്ള കാലയളവിലെ മോദിയുടെ വിദേശയാത്രകള്‍ക്ക് ചെലവഴിച്ച ആകെ തുക വെളിപ്പെടുത്തണമെന്നും മുഖ്യവിവരാവകാശ കമീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.