കൊച്ചി: 2017 ലെ കേരളത്തെ പിടിച്ചു കുലുക്കിയ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് വീണ്ടും കോടതിയെ സമീപിക്കുന്നു . നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നല്കാൻ പോകുന്നുവെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം . ഇതോടൊപ്പം സുപ്രധാന രേഖകൾ നൽകാതെ പോലീസ് ഒളിച്ചുകളിക്കുന്നുവെന്ന പരാതിയും അദ്ദേഹം കോടതിയിൽ പറഞ്ഞേക്കും . അന്വേഷണസംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെ അപേക്ഷ നൽകി ദിലീപ് അതിന്‍റെ പകർപ്പ് എടുത്തിരുന്നു. പോലീസിനെതിരെ ഗുരുതരമാ ആരോപണങ്ങളാണ് ദിലീപ് ഉന്നയിക്കുന്നത് ,
നടിയ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടക്കം തനിക്കെതിരായ തെളിവുകൾ പൂർണമായും ലഭിക്കണമെന്നാണ് പ്രതിഭാഗത്തിന്‍റെ പുതിയ ആവശ്യം. വിചാരണയ്ക്ക് മുന്നോടിയായി ഇവ ലഭിക്കാൻ എല്ലാ പ്രതികൾക്കും അർഹതയുണ്ടെന്ന കാര്യം ചൂണ്ടിക്കാണിച്ചാകും കോടതിയെ സമീപിക്കുകയെന്നാണ് സൂചന. കേസ് വിചാരണയിലേക്ക് കടക്കുമ്പോൾ, തന്നെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ദിലീപ് അഭിഭാഷകൻ മുഖേന ആവശ്യപ്പെടുമെന്നും സൂചനകളുണ്ട്. വ്യക്തമായ പ്ലാനിങ്ങിലൂടെയാണ് ദിലീപിന്റെ അഭിഭാഷകൻ വാദിക്കാനൊരുങ്ങുന്നത് , നിലവിൽ കുമാര സംഭവം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് നടൻ ദിലീപ് ,