തൃശൂര്‍: ഒരു കാലത്ത് മലയാള സിനിമയിലെ തിളഞ്ഞിയ നടിയായിരുന്നു ഭാവന. ഇപ്പോൾ സിനിമയിൽ ഒതുക്കപ്പെട്ടെങ്കിലും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നില്കുന്നത് പ്രതിസന്ധിയിൽ തളരാതെ ഭാവനയുടെ മുഖമാണ്. എന്നാൽ ഇപ്പോഴും തെന്നിന്ത്യയിലാകെ ചര്‍ച്ചായകുന്ന വേഷങ്ങളുമായി സിനിമയില്‍ തന്നെ ഭാവന നിറഞ്ഞു നില്കുന്നു .
പൃഥ്വി രാജിനൊപ്പം ആദം ജോണില്‍ തകര്‍ത്തഭിനയിച്ച് വീണ്ടും രംഗത്ത് വന്നു. ഹണി ബി 2വും ശ്രദ്ധിക്കപ്പെട്ടു. എന്നിട്ടും ഭാവനയ്ക്ക് മാത്രം അവസരങ്ങള്‍ മലയാള സിനിമയിൽ ലഭിച്ചില്ല . മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനും ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞില്ല . പ്രതിസന്ധികളെ തന്റേടത്തോടെ നേരിടുന്ന സ്വഭാവമാണ് ഭാവനയെ സിനിമാക്കാരുടെ കണ്ണിലെ കരടാക്കിയത്. ഇത് മലയാളികളുടെ മനസ്സിൽ ഭാവനയ്ക്ക് ഒരു സ്‌ഥാനം നൽകുകയും ചെയ്തു.
ആദം ജോണിനു ശേഷം പുതിയ ചിത്രങ്ങള്‍ ഒന്നും ഏറ്റെടുത്തിട്ടില്ല എന്നും എന്നാല്‍ ഇനിയും നല്ല ചിത്രങ്ങളുടെ ഭാഗമാകും എന്നും ഭാവന പറഞ്ഞു. താനിപ്പോള്‍ സന്തോഷവതിയാണ്. മലയാളത്തില്‍ സജീവമാകുമോ എന്ന ചോദ്യത്തിനു നല്ല സിനിമകള്‍ കിട്ടിയാല്‍ ചെയ്യും എന്നും നടി പ്രതികരിച്ചിരുന്നു. മനസ്സില്‍ പോലും കരുതാത്ത കാര്യങ്ങളും ഗോസിപ്പുകളും കേട്ട് ഞാന്‍ തലകറങ്ങി വീണിട്ടുണ്ട്.അപവാദങ്ങള്‍ കേട്ട് ഞാന്‍ കരഞ്ഞത്രയൊന്നും മറ്റാരും കരഞ്ഞിട്ടുണ്ടാവില്ല. എല്ലാം തുറന്ന് പറയുന്ന സ്വഭാവമായതിനാല്‍ തനിക്ക് നഷ്ടങ്ങളാണ് കൂടുതലും ഉണ്ടായത് എന്നും ഭാവന പറഞ്ഞു.