പ്രതിഷേധം ഇരമ്പി ; ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്തേക്ക്

cricket home-slider kerala sports

ഫുട്ബോള്‍ താരങ്ങള്‍ ഒന്നടങ്കം പ്രതിഷേധവുമായി
രംഗത്തെത്തിയതിനെത്തുടർന്ന് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വച്ച് നടത്താനിരുന്ന ഇന്ത്യ വെസ്റ്റിന്‍ഡീസ് ഒന്നാം ഏകദിനത്തിന്‍റെ വേദി തിരുവനന്തപുരത്തേക്ക് മാറ്റിയേക്കും.

വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി കായികമന്ത്രി എ സി മൊയ്തീന്‍ രംഗത്തെത്തി. തിരുവനന്തപുരത്ത് മത്സരം നടത്തുന്നതിനോടാണ് സര്‍ക്കാരിന് താത്പര്യമെന്നും കെ സി എ ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വേണ്ടിവന്നാല്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്നും മന്ത്രി മൊയ്തീന്‍ വ്യക്തമാക്കി.

ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മത്സരം തിരുവനന്തപുരത്തേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചയിലാണെന്നും തീരുമാനം ഉടൻ ഉണ്ടാകുമെന്നും കെ സി എ ഭാരവാഹികൾ അറിയിച്ചു.

കൊച്ചിയിലെ ഫുട്ബോള്‍ മൈതാനം നശിപ്പിക്കുന്നതിനെതിരെ വിമര്‍ശനവുമായി ഇയാന്‍ ഹ്യൂം, ഐ എം വിജയന്‍, സി കെ വിനീത് തുടങ്ങി നിരവധി താരങ്ങളും പ്രമുഖരും രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *