തിരുവനന്തപുരം: എ.കെ. ശശീന്ദ്രന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തില്‍പ്പെട്ടു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നതായിരുന്നു . രാജ്ഭവനില്‍ ഒരുക്കിയിരുന്ന പ്രത്യേക വേദിയില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. അതേസമയം, പ്രതിപക്ഷം ശശീന്ദ്രന്റെ സത്യാപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു. വിദേശത്തായതിനാല്‍ തോമസ് ചാണ്ടിയും പങ്കെടുത്തില്ല.
ഏറെ വിവാദങ്ങൾക്കു വഴി വെച്ച സംഭവമായിരുന്നു ശശീന്ദ്രൻ കേസ് , കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഫോണ്‍കെണി വിവാദത്തില്‍പ്പെട്ട് ശശീന്ദ്രനു രാജിവയ്ക്കേണ്ടി വന്നത്. എന്നാൽ നാടകീയമായി കഴിഞ്ഞ ദിവസം ഫോണ്‍കെണി കേസില്‍ നിന്നും കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്നാണ് പത്തു മാസത്തെ ഇടവേളയ്ക്കു ശേഷം ശശീന്ദ്രന് മന്ത്രിപദവിയിലേക്ക് തിരികെയെത്താനുള്ള വഴിയൊരുങ്ങിയത്. തോമസ് ചാണ്ടിയുടെ രാജിയെത്തുടര്‍ന്ന് 75 ദിവസമായി മുഖ്യമന്ത്രി അധികചുമതല വഹിച്ചിരുന്ന ഗതാഗത വകുപ്പ് തന്നെ ശശീന്ദ്രന് ലഭിച്ചു. രാജ്ഭവനില്‍ ഒരുക്കിയിരുന്ന പ്രത്യേക വേദിയില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. അതേസമയം, പ്രതിപക്ഷം ശശീന്ദ്രന്റെ സത്യാപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു. വിദേശത്തായതിനാല്‍ തോമസ് ചാണ്ടിയും പങ്കെടുത്തില്ല.