യുവതീപ്രവേശനത്തെ തുടര്ന്ന്ശബരിമലയില് അക്രമത്തിന് ആഹ്വാനം ചെയ്ത് സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ട 40പേര്‍ക്കെതിരെ കേസെടുത്തു. ഹൈടെക് സെല്ലിന്റെയും സൈബര്‍ സെല്ലിന്റെയും അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ശബരിമലയിലെ നിരോധനാജ്ഞ ജനുവരി 14വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. എഡിഎമ്മിന്റെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷമേ കലക്ടര്‍ തീരുമാനമെടുക്കുകയുള്ളു.
പൊലീസിന്റെ ആവശ്യപ്രകാരം പത്തനംതിട്ട ജില്ലാ കലക്ടര്‍ 15ന് അര്‍ദ്ധരാത്രിമുതല്‍ സന്നിധാനം, പമ്ബ, നിലയ്ക്കല്‍, എന്നിവിടങ്ങളിലും കോട്ടയം ജില്ലാ കലക്ടര്‍ എരുമേലിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 7ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തി.