പ്രക്ഷോഭകരില്‍ ഒരാള്‍ നദിയില്‍ ചാടി ആത്മഹത്യ ചെയ്തു; നിരവധി സര്‍ക്കാര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി; മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗങ്ങള്‍ നടത്തുന്ന ബന്ദ് അക്രമാസക്തം

home-slider news

മുംബൈ: മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗം നടത്തുന്ന ബന്ദ് അക്രമാസക്തം. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനത്തിലും സംവരണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ പ്രക്ഷോഭം നടത്തുന്നത്. ഇതിനിടെ പ്രക്ഷോഭകരില്‍ ഒരാള്‍ ആത്മഹത്യ ചെയ്തതോടെയാണ് പ്രക്ഷോഭം രൂക്ഷമായത്. സര്‍ക്കാര്‍ വാഹനങ്ങളും അഗ്നിക്കിരയാക്കി. സംഘര്‍ഷം പടരാതിരിക്കാന്‍ ഈ മേഖലയിലെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പ്രഖ്യാപിച്ചു.
കാകസാഹേബ് ഷിന്‍ഡേയാണ് തിങ്കളാഴ്ച പാലത്തില്‍നിന്ന് ഗോദാവരി നദിയിലേക്കു ചാടി ആത്മഹത്യ ചെയ്തത്. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇതിനു പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച മറ്റു രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംവരണ ആവശ്യം ഉന്നയിച്ച്‌ ഏതാനും ദിവസങ്ങളായി ബുല്‍ധാന, അകോല, വാഷിം എന്നിവിടങ്ങളിലും മുംബൈയിലും പ്രക്ഷോഭകര്‍ രംഗത്തിറങ്ങിയിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച ഔറംഗബാദിലും മറാത്ത് വാഡ മേഖലയിലെ മറ്റു ജില്ലകളിലും ബന്ദ് പ്രഖ്യാപിച്ചത്. ബന്ദിലുണ്ടായ വ്യാപക അക്രമങ്ങളില്‍ പ്രക്ഷോഭകര്‍ സര്‍ക്കാര്‍ ബസുകള്‍ അടക്കം നിരവധി വാഹനങ്ങള്‍ കത്തിച്ചു. പലയിടത്തും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. വലിയ പൊലീസ് സന്നാഹം അക്രമസംഭവങ്ങളുണ്ടായ സ്ഥലത്ത് ക്യാമ്ബുചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *